Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ന്യൂയോര്‍കിലെ ബ്രൂക് ലിന്‍ സബ് വേ സ്റ്റേഷനിലുണ്ടായ വെടിവെയ്പില്‍ 13 പേര്‍ക്ക് പരിക്കേറ്റു

വാഷിങ് ടന്‍:വെടിവെയ്പില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്. സണ്‍സെറ്റ് പാര്‍ക് സ്റ്റേഷനില്‍ നിന്നും പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വെടിവെയ്പ് നടന്ന വിവരം അറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.

ഏകദേശം 5 അടി 5 ഇഞ്ച് ഉയരവും ഏകദേശം 180 പൗണ്ട് ഭാരവുമുള്ള ആളാണ് വെടിവെപ്പെന്ന് സംശയിക്കുന്നയാളെന്ന് പോലീസ് പറഞ്ഞു.മുഖംമൂടി ധരിച്ചെത്തിയ ആളാണ് വെടിയുതിര്‍ത്തതെന്നും സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തതായും പൊലീസ് കൂട്ടിച്ചേര്‍ത്തു. പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതിക്കായി തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതായും അധികൃതര്‍ വ്യക്തമാക്കി.

അതേസമയം, സബ്‌സ്റ്റേഷനില്‍ നിന്നും സ്‌ഫോടക വസ്തു കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിക്കാന്‍ യു എസ് അധികൃതര്‍ തയാറായില്ല. ആക്രമണത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തി.