Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

അനുമതി നല്‍കിയാല്‍ ലോകത്തിന് ഭക്ഷ്യ സ്റ്റോക്ക് നല്‍കാന്‍ ഇന്ത്യ തയ്യാർ -മോദി.

ന്യൂദല്‍ഹി: ലോക വ്യാപാര സംഘടന (ഡബ്ല്യു ടി ഒ) അനുമതി നല്‍കിയാല്‍ ലോകത്തിന് ഭക്ഷ്യ സ്റ്റോക്ക് നല്‍കാന്‍ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

യുക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച്‌ യു എസ് പ്രസിഡന്റ് ജോ ബൈഡനുമായി നടത്തിയ സംഭാഷണം പരാമര്‍ശിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഇന്ന് ലോകം ഒരു അനിശ്ചിതാവസ്ഥയെ അഭിമുഖീകരിക്കുന്നു, കാരണം ആര്‍ക്കും അവര്‍ക്ക് വേണ്ടത് ലഭിക്കുന്നില്ല. എല്ലാ വാതിലുകളും അടഞ്ഞ് കിടക്കുന്നതിനാല്‍ പെട്രോളും എണ്ണയും വളവും വാങ്ങാന്‍ പ്രയാസമാണ്. ഈ റഷ്യ – യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതിന് ശേഷം എല്ലാവരും തങ്ങളുടെ ഓഹരികള്‍ സുരക്ഷിതമാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും നരേന്ദ്ര മോദി കൂട്ടിച്ചേര്‍ത്തു.

ലോകം ഇപ്പോള്‍ ഒരു പുതിയ വെല്ലുവിളി നേരിടുന്നു. ലോകത്തിന്റെ ഭക്ഷ്യശേഖരം കുറഞ്ഞുവരികയാണ്. ഞാന്‍ യു എസ് പ്രസിഡന്റിനോട് സംസാരിക്കുകയായിരുന്നു, അദ്ദേഹം ഈ വിഷയം ഉന്നയിച്ചു. ഡബ്ല്യു ടി ഒ അനുമതി നല്‍കിയാല്‍, നാളെ മുതല്‍ ലോകത്തിന് ഭക്ഷ്യ സ്റ്റോക്ക് നല്‍കാന്‍ ഇന്ത്യ തയ്യാറാണ്,’ നരേന്ദ്ര മോദി പറഞ്ഞു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും അവരുടെ യു എസ് സഹമന്ത്രിമാരും തമ്മിലുള്ളസംഭാഷണത്തിന് മുന്നോടിയായാണ് തിങ്കളാഴ്ച പ്രധാനമന്ത്രി മോദിയും ബൈഡനും വിര്‍ച്വല്‍ യോഗത്തില്‍ പങ്കെടുത്തത്.