Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവിനെ ഇഡി അറസ്റ്റ് ചെയ്തു.

ഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ട് നേതാവിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന നേതാവും മൂവാറ്റുപുഴ സ്വദേശിയുമായ എംകെ അഷ്‌റഫിനെയാണ് കള്ളപ്പണം വെളുപ്പിച്ച കേസില്‍ ഇഡി അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി, കഴിഞ്ഞ ദിവസം ഇഡി അഷ്‌റഫിനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ, അഷ്‌റഫിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബറില്‍, അഷ്‌റഫിന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു.
ഇഡി റെയ്ഡിനെതിരേ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും അന്വേഷണ ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. കഴിഞ്ഞ കുറെ മാസങ്ങളായി അഷ്‌റഫ് ഉള്‍പ്പെടെയുള്ള പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ഇഡിയുടെ അന്വേഷണം നടന്നുവരികയാണ്. ഇതേത്തുടര്‍ന്നാണ് ഇപ്പോള്‍ അഷ്‌റഫിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.