Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിതെറിച്‌ ഹാര്‍ദിക് പട്ടേല്‍.

ന്യൂഡല്‍ഹി: ഗുജറാത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്‍റ് ഹാര്‍ദിക് പട്ടേല്‍.

യോഗങ്ങളിലേക്ക് തന്നെ ക്ഷണിക്കുന്നില്ലെന്നും അഭിപ്രായം ചോദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ ഹാര്‍ദിക്, പാര്‍ട്ടിയില്‍ പിന്നെന്തിനാണ് താനെന്നും ചോദ്യമുയര്‍ത്തി. വരാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള താല്‍പര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് സ്വന്തം പാര്‍ട്ടിയെ വിമര്‍ശിച്ച്‌ ഹാര്‍ദിക് രംഗത്തെത്തിയത്.

തന്നെ കോണ്‍ഗ്രസ് മന:പൂര്‍വം അവഗണിക്കുകയാണെന്ന് ഹാര്‍ദിക് ആരോപിക്കുന്നു. വന്ധ്യംകരണത്തിന് വിധേയനായ നവവരനെപ്പോലെയാണ് പാര്‍ട്ടിയില്‍ തന്‍റെ അവസ്ഥ. തീരുമാനമെടുക്കും മുമ്ബ് തന്‍റെ അഭിപ്രായം ചോദിക്കുന്നില്ല. പിന്നെ എന്താണ് ഈ പദവികൊണ്ട് കാര്യം. അടുത്തിടെയായി 75 പുതിയ ജനറല്‍ സെക്രട്ടറിമാരെയും 25 വൈസ് പ്രസിഡന്‍റുമാരെയും പ്രഖ്യാപിച്ചു. എന്നോട് ചോദിക്കുക പോലും ചെയ്തില്ല. ഏതെങ്കിലും പ്രധാനപ്പെട്ട നേതാക്കള്‍ ഉള്‍പ്പെടാതെയായിട്ടുണ്ടോ എന്നെങ്കിലും എന്നോട് ചോദിക്കാമായിരുന്നു -ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ഹാര്‍ദിക് പറഞ്ഞു.

പാട്ടീദാര്‍ സംവരണ സമരവുമായി ബന്ധപ്പെട്ട കലാപക്കേസില്‍ ഹാര്‍ദിക് പട്ടേലിന്‍റെ ശിക്ഷ സുപ്രീംകോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. 2015ലെ കലാപക്കേസില്‍ 2018ലാണ് മെഹ്സാന സെഷന്‍സ് കോടതി ഹാര്‍ദിക് പട്ടേലിനെ രണ്ടു വര്‍ഷം തടവിന് ശിക്ഷിച്ചത്. ശിക്ഷയെ തുടര്‍ന്ന് ഹാര്‍ദിക് പട്ടേലിന് 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. ശിക്ഷ സ്റ്റേ ചെയ്തതോടെ വീണ്ടും മത്സരിക്കാനുള്ള സാഹചര്യമാണ് തെളിഞ്ഞിരിക്കുന്നത്.