Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ഉച്ചഭാഷിണി വിവാദം കത്തുന്നു; എൻ സി പി യും മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയും കളത്തിൽ .

ഹനുമാന്‍ ജയന്തി ദിനത്തില്‍ മഹാ ആരതി നടത്തും : ഏതെങ്കിലുമൊരു പ്രവര്‍ത്തകനെ തൊട്ടാല്‍ കളി മാറും : പോപ്പുലര്‍ ഫ്രണ്ടിന് അന്ത്യശാസനം നല്‍കി മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന.

മുംബൈ : മസ്ജിദുകളിലെ ഉച്ചഭാഷിണി വിവാദത്തില്‍ ഭീഷണി ഉയര്‍ത്തിയ പോപ്പുലര്‍ ഫ്രണ്ടിന് അന്ത്യശാസനം നല്‍കി മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന .

ഹനുമാന്‍ ജയന്തി പ്രമാണിച്ച്‌ പാര്‍ട്ടി അധ്യക്ഷന്‍ രാജ് താക്കറെ ഇന്ന് മഹാ ആര്‍തി നടത്താനൊരുങ്ങുകയാണ്. അതിനു പിന്നാലെയാണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തുറന്ന ഭീഷണി മുഴക്കിയത് .

എന്നാല്‍ ഈ ഭീഷണിയുടെ പേരില്‍ പരിപാടികളില്‍ ഒരു മാറ്റവും വരുത്തില്ലെന്നും , മഹാ ആരതി കൃത്യമായി നടക്കുമെന്നും ഏതെങ്കിലുമൊരു പ്രവര്‍ത്തകന്റെ ദേഹത്ത് തൊട്ടാല്‍ കാര്യങ്ങള്‍ വഷളാകുമെന്നും മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേന നേതാവ് സന്ദീപ് ദേശ്പാണ്ഡെ മുന്നറിയിപ്പ് നല്‍കി.

ഇത് വലിയ ദിവസമാണെന്ന് പറഞ്ഞ സന്ദീപ് ദേശ്പാണ്ഡെ പാര്‍ട്ടിക്ക് നേരെ പുറപ്പെടുവിച്ച ഭീഷണികളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു. “ഇന്ന് ഹിന്ദുക്കള്‍ക്ക് വലിയ ദിവസമാണ്. ഹനുമാന്‍ ജയന്തി ദിനത്തില്‍ രാജ് താക്കറെ മഹാ ആരതി നടത്തും.ഈ ഭീഷണികള്‍ ഒരു മാറ്റവും ഉണ്ടാക്കുന്നില്ല. ഞങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ല, “പള്ളികളില്‍ നിന്ന് ഉച്ചഭാഷിണി നീക്കം ചെയ്യുന്നതിനെതിരെ പോപ്പുലര്‍ ഫ്രണ്ട് നേതാവ് മതിന്‍ ഷെഖാനി നല്‍കിയ ഭീഷണിയെക്കുറിച്ച്‌ സംസാരിക്കവെ ദേശ്പാണ്ഡെ പറഞ്ഞു.

“മേയ് 3 വരെ ഞങ്ങള്‍ അന്ത്യശാസനം നല്‍കുന്നു. ഞങ്ങളുടെ അന്ത്യശാസനം പാലിച്ചില്ലെങ്കില്‍ ഞങ്ങള്‍ ഹനുമാന്‍ ചാലിസ ചൊല്ലും . ഹനുമാന്‍ ചാലിസ പ്രചാരണത്തില്‍ ഞങ്ങളോടൊപ്പം ചേരാന്‍ മറ്റ് പാര്‍ട്ടികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, “പള്ളികള്‍ക്ക് പുറത്ത് ഹനുമാന്‍ ചാലിസ ചൊല്ലാനുള്ള പാര്‍ട്ടി തീരുമാനം ആവര്‍ത്തിച്ച്‌ ദേശ്പാണ്ഡെ പറഞ്ഞു.എന്നാൽ രാജ് താക്കറെയുടെ നീക്കത്തെ തടയിടാൻ മഹാരാഷ്ടയിൽ ഹനുമാൻ ജയന്തി ആഘോഷിക്കാനും ഇഫ്താർ സംഘടിപ്പിക്കാനും എൻസിപിയും തീരുമാനിച്ചു. എൻസിപിയുടെ സിറ്റി യൂണിറ്റ് ശനിയാഴ്ച ഹനുമാൻ ജയന്തിയുടെയും ഇഫ്താർ വിരുന്നിന്റെയും സംയുക്ത ചടങ്ങ് കാർവേനഗറിൽ സംഘടിപ്പിക്കും, അതിൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ജയന്ത് പാട്ടീൽ പങ്കെടുക്കും. “മുസ്ലീം സമുദായാംഗങ്ങൾ ഹനുമാന്റെ ആരതി നടത്തും, ഹിന്ദു സമുദായാംഗങ്ങൾ ഒരേ സമയം ഇഫ്താർ പാർട്ടി സംഘടിപ്പിക്കും,” സിറ്റി എൻസിപി വക്താവ് പ്രദീപ് ദേശ്മുഖ് പറഞ്ഞു.