കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബാലിഗഞ്ച് നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് തിളക്കമാര്‍ന്ന വിജയം.
മുന്‍ കേന്ദ്രമന്ത്രിയും ഗായകനുമായ ബാബുല്‍ സുപ്രിയോയാണ് വിജയിച്ചത്. സി.പി.എം സ്ഥാനാര്‍ഥി സൈറ ഷാ ഹലീമീനെ 20,056 വോട്ടുകള്‍ക്കാണ് ബാബുല്‍ സുപ്രിയോ തോല്‍പ്പിച്ചത്. ബാബുല്‍ സുപ്രിയോക്ക് 40623 വോട്ടും സൈറ ഷാ 28515 വോട്ടുമാണ് ലഭിച്ചത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്ത് എത്തിയ ബി.ജെ.പി ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപി സ്ഥാനാര്‍ഥി കേയ ഘോഷ് 8094 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കംറുസമാന്‍ ചൗധരി 4881 വോട്ടും നേടി. കഴിഞ്ഞ തവണ വെറും അഞ്ച് ശതമാനം വോട്ട് മാത്രം നേടി കെട്ടിവെച്ച കാശ് നഷ്ടമായ സിപിഎം ഇത്തവണ രണ്ടാമതെത്തിയത് രാഷ്ട്രീയ നിരീക്ഷകരെ അമ്ബരപ്പിച്ചിട്ടുണ്ട്.
പരമ്ബരാഗതമായി തൃണമൂല്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായ ബാലിഗഞ്ചില്‍ സംസ്ഥാന മന്ത്രി സുബ്രത മുഖര്‍ജിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. ബോളിവുഡ് നടന് നസറുദ്ദീന്‍ ഷായുടെ മരുമകളാണ് സിപിഎം സ്ഥാനാര്‍ഥിയായി മത്സരിച്ച സൈറ. 2011ല്‍ സൈറയുടെ ഭര്‍ത്താവ് ഡോ. ഫുവദ് ഹലിം ബാല്‍ഗുഞ്ച് സീറ്റില്‍ നിന്നും മത്സരിച്ചിരുന്നു. അന്ന് ഡോ. ഫുവദ് ഹലിം 8,474 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്തായിരുന്നു.
കരസേന മുന്‍ ഉപമേധാവി ലഫ്റ്റനന്റ് ജനറല്‍ സമീര്‍ ഉദിന് ഷായുടെ മകളും ബോളിവുഡ് നടന് നസറുദ്ദീന്‍ ഷായുടെ മരുമകളുമാണ് സൈറ ഷാ ഹലീം. എന്‍.ആര്.സി-സി.എ.എ വിരുദ്ധ സമരത്തില്‍ സജീവമായിരുന്നു സൈറ. ബീഹാറില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ബച്ചോഹാന്‍ നിയമസഭാ സീറ്റില്‍ പ്രതിപക്ഷകക്ഷിയായ ആര്‍ജെഡിക്ക് വന്‍ വിജയം. ആര്‍ജെഡിക്ക് വേണ്ടി മല്‍സരിച്ച അമര്‍ കുമാര്‍ പാസ്വാന് 36000 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ബച്ചോഹാന്‍ സീറ്റില്‍നിന്ന് വിജയിച്ചുകയറിയത്. ബിജെപിയുടെ ബേബി കുമാരിയെയാണ് അമര്‍ കുമാര്‍ പാസ്വാന് തോല്‍പ്പിച്ചത്. വികാസ് ശീല് ഇന്സാന് പാര്‍ട്ടിയുടെ ഗീത കുമാരി മൂന്നാം സ്ഥാനത്തുമെത്തി. മുസഫര്‍ നഗര്‍ ജില്ലയിലെ ബോച്ചാഹാന്‍ മണ്ഡലത്തിലെ എംഎല്‍എ മുസാഫിര്‍ പാസ്വാന് മരിച്ചതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തിയത്. വികാസ്ശീല് ഇന്സാന് പാര്‍ട്ടി ടിക്കറ്റിലാണ് മുസാഫിര്‍ പാസ്വാന് ജയിച്ചത്. എന്നാല്‍ ഉപതെരഞ്ഞെടുപ്പില്‍ വികാസ് ശീല് ഇന്സാന് പാര്‍ട്ടി സ്ഥാനാര്‍ഥിക്ക് മൂന്നാംസ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.
മഹാരാഷ്ട്രയിലെ കോലാപുര്‍ നോര്‍ത്ത് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്ഗ്രസിന്ജയം .കോണ്‍ഗ്രസിന്റെ ജയശ്രീ ജാദവാണ് 18,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ച് സീറ്റ് നിലനിര്‍ത്തിയത്. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന സത്യജിത്ത് കദമിനെയാണ് ജയശ്രീ പരാജയപ്പെടുത്തിയത്.ജയശ്രീ യാദവ് 96,176 വോട്ടുകള്‍ നേടിയപ്പോള്‍ 77,426 വോട്ടുകളാണ് സത്യജിത്തിന് ലഭിച്ചത്.
Posts Grid
അമേരിക്കയിൽ വീണ്ടും വെടിവെപ്പ് സ്കൂൾ കുട്ടികൾ അടക്കം കൊല്ലപ്പെട്ടു.
യു എസ് ഫിനാൻസ് സർവ്വീസിലെ ഉന്നത സ്ഥാനത്തേക്ക് ഇന്ത്യൻ വംശജ സ്ഥാനമേൽക്കുന്നു.
പുട്ടിന് അറസ്റ്റ് വാറണ്ട് ; തീക്കളിയെന്ന് റഷ്യ
അമേരിക്കൻ വ്യോമസേന നേതൃത്വത്തിലും ഇന്ത്യൻ വംശജൻ ; ചരിത്രം കുറിച്ച് രവി ചൗധരി.
അറസ്റ്റ് നീക്കം; പാക്കിസ്ഥാൻ കത്തുന്നു.
ഓസ്കാർ; മിന്നിത്തിളങ്ങി ബ്രെണ്ടൻ ഫേസർ .
അനുബന്ധ വാർത്തകൾ
പോലീസിനെ വെല്ലുവിളിച്ച് വീഡിയോ പോസ്റ്റുമായി അമൃത് പാൽ സിംഗ്.
രാഹുലിനെ അയോഗ്യനാക്കി.
മോദി വിവാദം; രാഹുലിന് രണ്ട് വർഷം തടവ്.
പി എഫ് ഐ നിരോധനം; യുഎപിഎ ട്രിബ്യൂണൽ ശരിവച്ചു.
ഖലിസ്ഥാൻ ഭീകരൻ ഇപ്പോഴും കാണാമറയത്ത് തന്നെ; അമ്മാവനും ഡ്രൈവറും കീഴടങ്ങി.
ഹിമാചലിൽ മദ്യത്തിന് പശു സെസ് ഏർപ്പെടുത്തി.
സമാധാന നോബൽ പുരസ്കാരത്തിന് നരേന്ദ്ര മോഡിയെ പരിഗണിക്കുന്നു.
ദ എലിഫന്റ് വിസ്പറേഴ്സും ആർ ആർ ആറും ഓസ്കാർ നിറവിൽ.
മനീഷ് സിസോദിയയെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു.
ആപ്പ് മന്ത്രിക്ക് ആപ്പുമായി ഇഡിയും.
ക്രിപ്റ്റോ ഇടപാടുകൾക്ക് പൂട്ട് ; നിയമം കടുപ്പിച്ച് കേന്ദ്രം.
നാഗാലാൻഡിന്റെ ചരിത്രത്തിൽ ആദ്യം.സര്‍ഹൗത്യൂനോ ക്രൂസെ മന്ത്രിയായി.