Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ശമ്ബളം മുഴുവന്‍ കർഷകർക്ക് ; മാതൃകയായി ഹര്‍ഭജന്‍ സിംഗ്.

ന്യൂഡല്‍ഹി: രാജ്യസഭയില്‍ നിന്നുള്ള തന്റെ ശമ്ബളം മുഴുവന്‍ കര്‍ഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി ചെലവഴിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് എം പി.

രാജ്യത്തിന്റെ പുരോഗതിക്കായി തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെയാണ് പഞ്ചാബില്‍ നിന്ന് ആം ആദ്മി പാര്‍ട്ടി രാജ്യസഭാംഗമായി ഹര്‍ഭജന്‍ സിംഗ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.

‘രാജ്യസഭാംഗം എന്ന നിലയില്‍ കര്‍ഷകരുടെ പെണ്‍മക്കളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനുമായി എന്റെ ശമ്ബളം സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നു. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്ക് എന്നാല്‍ കഴിയുന്നതെല്ലാം ചെയ്യും. ജയ് ഹിന്ദ്’- ഹര്‍ഭജന്‍ സിംഗ് ട്വീറ്റ് ചെയ്തു.