Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

മരിയുപോളിലെ യുക്രെയിന്‍ സേനക്ക് അന്ത്യശാസനം നല്‍കി റഷ്യ.

കീവ് : മരിയുപോളിലെ യുക്രെയിന്‍ സേന കീഴടങ്ങണമെന്ന് അന്ത്യശാസനം നല്‍കി റഷ്യ. ഞായറാഴ്ചയോടെ മരിയുപോളിലെ യുക്രെയിന്‍ സായുധ സേനാംഗങ്ങളും വിദേശ കൂലിപ്പടയാളികളും നഗരത്തിന് പുറത്തുകടക്കണമെന്നായിരുന്നു റഷ്യയുടെ മുന്നറിയിപ്പ്.

എന്നാല്‍, മരിയുപോളില്‍ അവസാനം വരെ പോരാട്ടം തുടരുമെന്ന് യുക്രെയിന്‍ ഇന്നലെ അറിയിച്ചു. ഇതോടെ ഇന്ന് മുതല്‍ ശക്തമായ ആക്രമണങ്ങള്‍ മരിയുപോളില്‍ അരങ്ങേറിയേക്കുമെന്നാണ് ആശങ്ക. അന്ത്യശാസന സമയപരിധി അവസാനിച്ചിട്ടും മരിയുപോളില്‍ തങ്ങളുടെ സേന തുടരുന്നതായി യുക്രെയിന്‍ പ്രധാനമന്ത്രി ഡെനിസ് ഷ്മൈഹല്‍ വ്യക്തമാക്കി.11 ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഭീമൻ അസോവ്സ്റ്റൽ സ്റ്റീൽ മിൽ ഇപ്പോഴും ഉക്രേനിയൻ നിയന്ത്രണത്തിലുള്ള മരിയുപോളിന്റെ അവസാനത്തെ പ്രധാന ഭാഗമാണ്.2014-ൽ മോസ്കോ പിടിച്ചെടുത്ത ക്രിമിയയിലേക്കുള്ള ഒരു ലാൻഡ് കോറിഡോർ സുരക്ഷിതമാക്കാൻ അനുവദിക്കുന്ന റഷ്യയുടെ പ്രധാന തന്ത്രപ്രധാനമായ ലക്ഷ്യമാണ് മരിയുപോളിനെ പിടിച്ചെടുക്കുക എന്നത്.