Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

കെ റെയിലുമായി മുന്നോട്ട് പോകും – മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രകടനപത്രികയില്‍ എല്‍‌ഡിഎഫ് പറഞ്ഞത് എല്ലാ പ്രദേശങ്ങളെയും സ്‌പര്‍ശിക്കുന്ന വികസനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

എന്ത് ചെയ്‌താലും വികസന പദ്ധതിയെ എതിര്‍ക്കുന്നവരോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ലെന്നും കെ റെയിലിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തെ വിമര്‍ശിച്ച്‌ തലസ്ഥാനത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച കെ-റെയില്‍ രാഷ്‌ട്രീയ പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വരും തലമുറയെ കണ്ടുകൊണ്ടുള‌ള വികസനമാണ് വേണ്ടതെന്നും നിര്‍ഭാഗ്യവശാല്‍ ചിലര്‍ പ്രതിഷേധത്തിലേക്ക് വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

അന്തര്‍ദേശീയ തലത്തില്‍ വരെ കേരളാ മോഡല്‍ പഠനമാക്കുന്നുണ്ട്. മാതൃകാപരമാണ് കേരളാ മോഡല്‍ വികസനം. കിഫ്‌ബി വഴി 50000 കോടിയുടെ വികസനം എന്ന് പറഞ്ഞിരുന്നു. എന്നാല്‍ 60000കോടിയുടെ വികസനം നടപ്പായതായും മുഖ്യമന്ത്രി അവകാശപ്പെട്ടു. ദേശീയപാതകളുടെ അവസ്ഥ മോശമായിരുന്നതായും ഇതിലെ പ്രശ്‌നം കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തി പരിഹരിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ വലതുപക്ഷത്തിന് വികസന വിരുദ്ധ നിലപാടെടുത്ത പാരമ്ബര്യമാണുള‌ളത്. പ്രതിപക്ഷം നാടിനെ പത്തൊന്‍പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. അവര്‍ ഇപ്പോള്‍ തിരുത്തിയില്ലെങ്കില്‍ ജനം അവരെ തിരുത്തും. സംസ്ഥാനത്ത് തുടര്‍ഭരണം വന്നതോടെയാണ് കെ റെയിലില്‍ കേന്ദ്ര നിലപാടില്‍ മാറ്റം വന്നത്. എല്ലാ വികസന പദ്ധതികളെയും എതിര്‍ക്കുന്ന ചില സംഘടനകളുണ്ട്. ഇവര്‍ വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നു. ഒരു വര്‍ഗീയ ശക്തിയോടും സന്ധിയില്ലെന്നും ഇത്തരം ശ്രമങ്ങളെ സര്‍ക്കാ‌ര്‍ അടിച്ചമര്‍ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ജനങ്ങളോട് കാര്യം പറഞ്ഞാല്‍ മനസിലാകും. ആരുടെയും വാശിക്കുമുന്നില്‍ നോക്കി നില്‍ക്കാന്‍ സര്‍ക്കാരിനാവില്ല. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.