Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

എസ് ജയശങ്കർ ഒരു യഥാർത്ഥ രാജ്യസ്‌നേഹി;റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ്.

ന്യൂഡല്‍ഹി : ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ പുകഴ്ത്തി റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലവ്റോവ്.

ജയശങ്കര്‍ തികഞ്ഞ ദേശസ്നേഹിയാണെന്നും മികച്ച നയതന്ത്രജ്ഞനാണെന്നും അദ്ദേഹം പറഞ്ഞു. ഒരു ദേശീയ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

‘എസ് ജയശങ്കര്‍ പരിചയസമ്ബന്നനായ നയതന്ത്രജ്ഞനും യഥാര്‍ത്ഥ ദേശസ്നേഹിയുമാണ്. തങ്ങളുടെ രാജ്യത്തിന്റെ വികസനത്തിനും സുരക്ഷയ്ക്കും എന്താണ് ആവശ്യമെന്ന് ഇന്ത്യ പറയുന്നതനുസരിച്ച്‌ തീരുമാനമെടുക്കും. എല്ലാ രാജ്യങ്ങള്‍ക്കും ഇതുപോലെ പറയാനാകില്ല’ , അദ്ദേഹം വ്യക്തമാക്കി.

‘എല്ലാ രാജ്യങ്ങളുമായും സഹകരിക്കാന്‍ റഷ്യ തയ്യാറാണ്. ഇതില്‍ ഒന്നാണ് ഇന്ത്യ. ഇന്ത്യ റഷ്യയുടെ പഴയ സുഹൃത്താണ്. തന്ത്രപരമായ പങ്കാളിത്തം എന്നാണ് ഇന്ത്യയുമായുള്ള ബന്ധത്തെ പണ്ടേ വിളിച്ചിരുന്നത്. 20 വര്‍ഷം മുമ്ബ് എന്തുകൊണ്ടാണ് നമ്മള്‍ അതിനെ ‘പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്’ എന്ന് വിളിച്ചുകൂടാ എന്ന് ഇന്ത്യ ചോദിച്ചു. പിന്നീട് അത് ‘എസ്പെഷ്യലി പ്രിവിലേജ്ഡ് സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ്’ ആയി. ഇന്ത്യയെ എല്ലാ രീതിയിലും റഷ്യ സഹായിച്ചിട്ടുണ്ട്’, അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിക്ക് റഷ്യ പിന്തുണ നൽകിയെന്ന് ലാവ്‌റോവ് പറഞ്ഞു. ഇന്ത്യയുമായി സഹകരിച്ച് നിരവധി ഉൽപ്പന്നങ്ങളുടെ പ്രാദേശിക ഉത്പാദനം ഞങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഞങ്ങൾ സാങ്കേതിക കൈമാറ്റവും നടത്തുന്നു. പ്രതിരോധ മേഖലയിൽ ഇന്ത്യ ആഗ്രഹിക്കുന്നതെന്തും നൽകാൻ റഷ്യക്ക് കഴിയുമെന്നും ഇന്ത്യക്ക് എന്തും നൽകാംമെന്നും സെർജി ലാവ്‌റോവ് പറഞ്ഞു.