Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ചികിത്സ നടത്താന്‍ പ്രത്യേക ആയുഷ് വിസയുമായി ഇന്ത്യ .

ന്യൂഡല്‍ഹി : ഇന്ത്യയുടെ പരമ്ബരാഗത വൈദ്യശാസ്ത്രത്തെ ലോകമെമ്ബാടും എത്തിക്കാനുള്ള നീക്കങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി.

വിദേശ രാജ്യങ്ങളിലുള്ളവര്‍ക്ക് ഇന്ത്യയില്‍ ചികിത്സ നടത്താന്‍ പ്രത്യേക ആയുഷ് വിസ അനുവദിക്കാന്‍ തീരുമാനിച്ചു. ഗുജറാത്തില്‍ ഗ്ലോബല്‍ ആയുഷ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഇന്നോവേഷന്‍ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അധോനോം ഗബ്രിയോസും പരിപാടിയില്‍ പങ്കെടുത്തിരുന്നു.

ഇന്ത്യയിലെ പരമ്ബരാഗത ചികിത്സയ്‌ക്ക് ആവശ്യക്കാര്‍ കൂടിവരികയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ആയുഷ് തെറാപ്പിക്കായി രാജ്യത്തെത്താന്‍ ആഗ്രഹിക്കുന്ന വിദേശികള്‍ക്ക് പ്രത്യേക ആയുഷ് വിസ അനുവദിക്കാനാണ് തീരുമാനം. കൊറോണ കാലത്ത് പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാന്‍ ജനങ്ങള്‍ ആശ്രയിച്ചിരുന്നത് ആയുഷ് പ്രൊഡക്ടുകളെയാണ്.

ആയുഷ് മരുന്നുകള്‍, സപ്ലിമെന്റുകള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ എന്നിവയുടെ ഉല്‍പാദനത്തിന്റെ കുതിച്ചുചാട്ടത്തിനാണ് ഇപ്പോള്‍ രാജ്യം സാക്ഷ്യം വഹിക്കുന്നത്. അതിനാല്‍ പ്രത്യേക ആയുഷ് ഹാള്‍മാര്‍ക്ക് ഉണ്ടാക്കും. ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ഏറ്റവും ഉയര്‍ന്ന ഗുണമേന്മയുള്ള ആയുഷ് ഉല്‍പ്പന്നങ്ങള്‍ക്ക് ഈ ഹാള്‍മാര്‍ക്ക് ബാധകമാകും. ഔഷധ സസ്യങ്ങള്‍ വളര്‍ത്തുന്ന കര്‍ഷകര്‍ക്ക് വിപണിയുമായി എളുപ്പത്തില്‍ ബന്ധപ്പെടാനുള്ള സൗകര്യം ലഭിക്കേണ്ടത് വളരെ പ്രധാനമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി ആയുഷ് ഇ-മാര്‍ക്കറ്റ്പ്ലേസിന്റെ നവീകരണത്തിനും വിപുലീകരണത്തിനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ആഗോളതലത്തിൽ ഉയർന്ന ഗുണമേന്മ ഉറപ്പുനൽകുന്നതിനായി ഉൽപ്പന്നങ്ങളിൽ മുദ്ര പതിപ്പിക്കുന്ന ‘ആയുഷ്മാർക്ക്’ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും മോദി കൂട്ടിച്ചേർത്തു. “കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഞങ്ങൾ 50-ലധികം ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു. ആയുഷിന്, 150-ലധികം രാജ്യങ്ങളിലായി ഒരു വലിയ കയറ്റുമതി വിപണി തുറക്കും…ഇന്ത്യ ഒരു ആകർഷകമായ മെഡിക്കൽ ടൂറിസം കേന്ദ്രമാണ്,” അദ്ദേഹം പറഞ്ഞു.

14 സ്റ്റാര്‍ട്ട് അപ്പുകള്‍ ഇതിനോടകം ആയുഷ് യൂണികോണ്‍ ക്ലബ്ബില്‍ ചേര്‍ന്നുകഴിഞ്ഞു. ആയുഷ് സെക്ടറിനായി ഇതാദ്യമായാണ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് സംഘടിപ്പിക്കുന്നത് എന്നും പ്രധാനമന്ത്രി അറിയിച്ചു.കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിംഗയുടെ മകൾ റോസ്മേരി ഒഡിംഗയുടെ ഉദാഹരണം പരമ്പരാഗത ഔഷധങ്ങളുടെ വൈദഗ്ധ്യത്തെക്കുറിച്ച് സംസാരിച്ച മോദി, കേരളത്തിൽ ആയുർവേദ ചികിത്സയിലൂടെ അന്ധത ഭേദമായതായി റിപ്പോർട്ട് ചെയ്യപ്പെട്ടു. ലക്ഷ്മണൻ ബോധരഹിതനായപ്പോൾ ഹനുമാൻ ഹിമാലയത്തിൽ നിന്ന് ഔഷധസസ്യങ്ങൾ കൊണ്ടുവന്ന് തന്ന രാമായണ കാലത്തും ആത്മനിർഭർ ഭാരതം നിലനിന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു