Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

കണ്ണൂരില്‍ കെ-റെയില്‍ കു​റ്റി​ക​ൾ സുധാകരന്‍റെ നേതൃത്വത്തില്‍ പി​ഴു​തെ​റി​ഞ്ഞു

കണ്ണൂര്‍: കണ്ണൂർ ചാലയില്‍ കെ. റെയില്‍ ഉദ്യോഗസ്ഥര്‍ സ്ഥാപിച്ച മുഴുവന്‍ സര്‍വേക്കല്ലുകളും കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റ നേതൃത്വത്തില്‍ യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പിഴുതുമാറ്റി. കണ്ണൂര്‍ കോര്‍പറേഷന്‍ 32-ാം വാര്‍ഡായ ചാലയിലെ വിവിധ സ്ഥലങ്ങളില്‍ സ്ഥാപിച്ച അമ്ബതോളം കുറ്റികളാണ് പ്രവര്‍ത്തകര്‍ പിഴുതുമാറ്റിയത്.

കെ-റെയിൽ പദ്ധതിയുടെ ഒരു സര്‍വേക്കല്ലുകലും കേരളത്തിൽ സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് കെ. സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. പിണറായി വിജയന്‍റെ ഏകാധിപത്യ പ്രവണതയെ ഉള്‍ക്കൊണ്ടു പോകുന്ന പ്രശ്നമില്ല. സമൂഹികാഘാത പഠന റിപ്പോര്‍ട്ട് എന്തായാലും കെ റെയില്‍ കൊണ്ടുവരുന്ന പിണറായിക്ക് വീതം കിട്ടിയ സ്ഥലമല്ല കേരളമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.

സര്‍വേക്കല്ലുകള്‍ സ്ഥാപിച്ചതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തിയതോടെയാണ് സ്ഥലത്ത് സംഘര്‍ഷമുണ്ടായത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസുകാരും കെ. റെയില്‍ ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടായി.

ഇതിന് പിന്നാലെയാണ് കെ. സുധാകരനും കണ്ണൂര്‍ ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജും സംഘര്‍ഷ സ്ഥലത്തെത്തിയത്. സര്‍വേക്കല്ലുകള്‍ സ്ഥാപിച്ച വീടുകളില്‍ സന്ദര്‍ശനം നടത്തിയ സുധാകരന്‍ ഉടമകളില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. തുടര്‍ന്നാണ് സര്‍വേക്കല്ലുകള്‍ സുധാകരന്‍റെ നേതൃത്വത്തില്‍ പിഴുതുമാറ്റിയത്.

ഇ​ന്ന് രാ​വി​ലെ ചാ​ല​യി​ൽ ക​ല്ലി​ടാ​നെ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​രെ നാ​ട്ടു​കാ​ർ തടഞ്ഞിരുന്നു. സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ങ്ങു​ന്ന സം​ഘം കെ ​റെ​യി​ൽ ക​ല്ലു​ക​ളു​മാ​യെ​ത്തി​യ വാ​ഹ​നം ത​ട​യു​ക​യാ​യി​രു​ന്നു. എ​ട​ക്കാ​ട് പൊ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ്ര​തി​ഷേ​ധ​ക്കാ​രെ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി.

ഒ​രു മു​ന്ന​റി​യി​പ്പും ന​ൽ​കാ​തെ​യാ​ണ് ക​ല്ലി​ടാ​നെ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​വി​ടെ ചി​ല​യി​ട​ങ്ങ​ളി​ൽ ക​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. വ​ൻ പോലീ​സ് സം​ഘം സ്ഥ​ല​ത്ത് കാ​മ്പ് ചെ​യ്യു​ന്നു​ണ്ട്.