Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

ബോറിസ് ജോണ്‍സണ്‍ ഇന്ത്യയിൽ എത്തി .

ഗാന്ധിനഗര്‍: ഇന്ത്യയിലാദ്യമായെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അക്ഷര്‍ധാം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ബോറിസ് വ്യാഴാഴ്ച വൈകിട്ടോടെയാണ് ക്ഷേത്രത്തിലെത്തിയത്. ഗാന്ധിനഗറില്‍ 23 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ് സ്വാമിനാരായണ്‍ അക്ഷര്‍ധാം ക്ഷേത്രം.സങ്കീര്‍ണമായ വാസ്തുവിദ്യയാല്‍ പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രം യമുനാ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഇരുമ്ബ്, കോണ്‍ക്രീറ്റ്, സ്റ്റീല്‍ തുടങ്ങിയവ ഒന്നും തന്നെ ഉപയോഗിക്കാതെ പണിതുയര്‍ത്തിയ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ആത്മീയ കേന്ദ്രം കൂടിയാണ്. ഇവിടെയെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ഷേത്രത്തിലെ സന്ന്യാസിമാരുടെ അകമ്ബടിയോടെയാണ് ദര്‍ശനം നടത്തിയത്.

രാവിലെ അഹമ്മദാബാദിലെ വിമാനത്താവളത്തില്‍ പറന്നിറങ്ങിയ ബോറിസ് ജോണ്‍സണ്‍ സബര്‍മതി ആശ്രമത്തിലും പഞ്ച്മഹലിലെ ജെസിബി ഫാക്ടറിയിലും സന്ദര്‍ശനം നടത്തിയിരുന്നു.

ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോടൊപ്പമായിരുന്നു സന്ദര്‍ശനം. വ്യവസായി ഗൗതം അദാനിയുമായും ബോറിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

നാളെ രാവിലെ രാഷ്‌ട്രപതി ഭവനിലെ ആചാരപരമായ സ്വീകരണത്തിന് ശേഷം മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടില്‍ ബോറിസ് ജോണ്‍സണ്‍ പുഷ്പചക്രം അര്‍പ്പിക്കും. ഇതിന് ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.