Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി പാക് അധീന കശ്മീര്‍ സന്ദര്‍ശിച്ച സംഭവം ; അപലപിച്ച്‌ ഇന്ത്യ; രാജ്യത്തിന്റെ പരമാധികാരത്തെ വെല്ലുവിളിക്കരുത്; അരിന്ദം ബാഗ്ചി.

ന്യൂഡല്‍ഹി : അമേരിക്കന്‍ കോണ്‍ഗ്രസ് വനിതാ പ്രതിനിധിയുടെ പാക് അധീന കശ്മീര്‍ സന്ദര്‍ശനത്തെ അപലപിച്ച്‌ ഇന്ത്യ.

ഇന്ത്യയുടെ അഖണ്ഡതയെയും, പരമാധികാരത്തെയും വെല്ലുവിളിക്കുന്നതാണ് അമേരിക്കന്‍ കോണ്‍ഗ്രസ് പ്രതിനിധി ഇല്‍ഹാന്‍ ഒമറിന്റെ സന്ദര്‍ശനമെന്ന് കേന്ദ്രവിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഡല്‍ഹിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

പാകിസ്താന്‍ അനധികൃതമായി കയ്യേറിയ ജമ്മു കശ്മീരിന്റെ മേഖലകളില്‍ ആണ് ഒമര്‍ സന്ദര്‍ശനം നടത്തിയിരിക്കുന്നത്. ഇത്തരത്തില്‍ സങ്കുചിതമായ രാഷ്‌ട്രീയമാണ് ഇവര്‍ വെച്ചുപുലര്‍ത്തുന്നത് എങ്കില്‍ പ്രത്യേകിച്ചൊന്നും പ്രതികരിക്കാനില്ല. എന്നാല്‍ ഇന്ത്യയുടെ അഖണ്ഡതയെയും, പരമാധികാരത്തെയും വെല്ലുവിളിക്കുന്ന ഇത്തരം ശ്രമങ്ങള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാനില്‍ തുടര്‍ച്ചയായി നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്കെതിരെയും അരിന്ദംബാഗ്ചി പ്രതികരിച്ചു.

അഫ്ഗാനില്‍ ഉണ്ടാകുന്ന ഭീകരാക്രണങ്ങളെയെല്ലാം അപലപിക്കുന്നു. അഫ്ഗാനിലെ സ്ഥിതിഗതികള്‍ ഇന്ത്യ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. യുക്രെയിനിലേക്ക് സഹായവുമായി പോകുന്ന വിമാനം രാജ്യത്ത് ഇറക്കാന്‍ ജപ്പാന്‍ അനുവാദം ആരാഞ്ഞിട്ടുണ്ട്. മുംബൈയില്‍ വിമാനം ഇറക്കാനാണ് അനുമതി ആവശ്യപ്പെട്ടത്. ഇതിന് ഇന്ത്യ അനുമതി നല്‍കിയിട്ടുണ്ടെന്നും അരിന്ദം ബാഗ്ചി വ്യക്തമാക്കി.