Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

49 ആദിവാസി കുടുംബങ്ങൾക്ക് വയനാട്ടിൽ വീടൊരുങ്ങി

വയനാട്: വയനാട്ടിൽ വെങ്ങപ്പള്ളി പഞ്ചായത്തിലെ പുതുക്കുടിക്കുന്നിൽ ആദിവാസി കുടുംബങ്ങൾക്ക് മികച്ച സൗകര്യങ്ങളോടു കൂടിയ വീടുകൾ ഒരുങ്ങി. സ്വകാര്യ വ്യക്തിയിൽ നിന്നും 1.44 കോടി രൂപയ്ക്കു സർക്കാർ വാങ്ങിയ ഏഴ് ഏക്കർ ഭൂമിയിലാണ് ജില്ലയിലെ വെങ്ങപ്പള്ളി, കോട്ടത്തറ പഞ്ചായത്തുകളിലെ 49 കുടുംബങ്ങൾക്കായി വീടുകൾ നിർമ്മിച്ചിരിക്കുന്നത്.

റോഡുകളുടേയും കുടിവെള്ള വിതരണത്തിനുള്ള സംവിധാനങ്ങളുടേയും നിർമ്മാണം പുരോഗമിക്കുകയാണ്. അവ പൂർത്തിയായാൽ ഉടനെ വീടുകൾ കൈമാറും. രണ്ടു കിടപ്പുമുറികൾ, ഹാൾ, അടുക്കള, ശുചിമുറി എന്നിവയടങ്ങുന്ന വീടൊന്നിനു ആറ് ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. 2018ലെ പ്രളയത്തെ തുടർന്ന് നിരവധി കുടുംബങ്ങൾ മാസങ്ങളോളം  ദുരിതാശ്വാസ ക്യാമ്പിലായിരുന്നു.