തിരുവനന്തപുരം: പ്രവാസി നിക്ഷേപകരുടെ സഹകരണത്തോടെ കേരളതീരത്ത് യാത്രാ-ടൂറിസം കപ്പൽ സർവീസിന് നോർക്ക പദ്ധതി. സംസ്ഥാനത്തെ തുറമുഖങ്ങളെ ബന്ധപ്പെടുത്തി ലക്ഷദ്വീപ്, ഗോവ തുടങ്ങിയവിടങ്ങളിലേക്കുള്ള ക്രൂയിസ് സർവീസിന്റെയും ചരക്കു ഗതാഗതത്തിന്റെയും സാധ്യതകൾ ആരായുന്നതിന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയിൽ ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധരുടെ യോഗം തിരുവനന്തപുരം നോർക്ക സെന്ററിൽ ചേർന്നു. കേരള മാരിടൈം ബോർഡ് ഉദ്യോഗസ്ഥർ, പ്രവാസി നിക്ഷേപകർ, ഷിപ്പിംഗ് കമ്പനി പ്രതിനിധികൾ, പ്രമുഖ ടൂർ ഓപ്പറേറ്റർമാർ, പോർട്ട് ഓഫീസർമാർ, പൊന്നാനി പ്രസ്സ് ക്ലബ് ഭാരവാഹികൾ തുടങ്ങിയവരെ ഒരുമിച്ചു ചേർത്തുകൊണ്ട് നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിലാണ് ചർച്ചക്ക് വേദി ഒരുക്കിയത്.
വിഴിഞ്ഞം, കൊല്ലം, പൊന്നാനി, ബേപ്പൂർ, അഴീക്കൽ എന്നിവിടങ്ങളിൽ നിന്നു ലക്ഷദ്വീപിലേക്കും ഗോവ, മംഗലാപുരം തുടങ്ങിയവിടങ്ങളിലേക്കും ക്രൂയിസ് സർവീസ് നടത്താനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. കേരളതീരത്ത് ആദ്യമായി ആവിഷ്കരിച്ചിരിക്കുന്ന പദ്ധതി ടൂറിസം വികസന രംഗത്ത് വലിയ സാധ്യതകൾക്ക് വഴി തുറക്കുമെന്നാണ് പ്രതീക്ഷ. പരീക്ഷണാടിസ്ഥാനത്തിൽ പൊന്നാനിയിൽ നിന്നും ലക്ഷദ്വീപിലേക്ക് ആദ്യ യാത്ര നടത്താൻ യോഗം തീരുമാനമെടുത്തു.
മൺസൂണിന് ശേഷം സെപ്തംബറായിരിക്കും പരീക്ഷണ യാത്രയ്ക്ക് ഉചിതമായ സമയമെന്ന് ഷിപ്പിംഗ് കമ്പനി പ്രതിനിധികൾ യോഗത്തിൽ അറിയിച്ചു. 150 മുതൽ 200 വരെ യാത്രക്കാരെ വഹിക്കാവുന്ന കപ്പലുകളാണ് സർവീസിന് പരിഗണിക്കുന്നത്. ക്രൂയിസ് കമ്പനി പ്രതിനിധികളുമായി പ്രത്യകം ചർച്ച ചെയ്ത ശേഷം യാത്രാ നിരക്കും കപ്പലുകളിൽ ഒരുക്കേണ്ട സംവിധാനങ്ങളുമടക്കമുള്ള വിശദാംശങ്ങൾ തീരുമാനിക്കും. ചർച്ചകൾക്കും പദ്ധതിയെ കുറിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കുന്നതിനുമായി കണ്ണൂർ പോർട്ട് ഓഫീസർ ക്യാപ്ടൻ പ്രദീഷ് നായരെ ചുമതലപ്പെടുത്തി.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയില്‍
മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണം: ആരോഗ്യമന്ത്രി
വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
പോക്സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം: ബാലാവകാശ കമ്മീഷൻ
കാൻസർ ചികിത്സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി
സ്കൂൾ വാഹനങ്ങൾക്കുള്ള മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു