Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാഹിതരാവുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥരായ ശ്രീറാം വെങ്കിട്ടരാമനും രേണു രാജും വിവാഹിതരാവുന്നു.ഈ ആഴ്ച അവസാനം വിവാഹം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ആലപ്പുഴ ജില്ലാ കലക്ടറാണ് രേണു രാജ്. മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ എംഡിയാണ് ശ്രീറാം വെങ്കിട്ടരാമന്‍.

ശ്രീറാമിന്റെ ആദ്യവിവാഹവും രേണുവിന്റെ രണ്ടാമത്തേതുമാണ്. സര്‍വ്വീസിലെ സുഹൃത്തുക്കള്‍ക്ക് വാട്സാപ്പ് സന്ദേശത്തിലൂടെ കല്യാണക്കാര്യം അറിയിച്ചിട്ടുണ്ട്.