Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുക ലക്ഷ്യം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: 2025 ഓടെ കേരളത്തിൽ നിന്ന് തദ്ദേശീയ മലമ്പനി ഇല്ലാതാക്കാനും മലമ്പനി മൂലമുള്ള മരണം ഇല്ലാതാക്കുന്നതിനുമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലമ്പനി നിവാരണത്തിനുള്ള കർമ്മ പദ്ധതി തയ്യാറാക്കി പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിൽ ഈ വർഷം മലമ്പനി നിവാരണ പ്രഖ്യാപനം നടത്തുന്നതിനുള്ള പ്രവർത്തനങ്ങൾ ഘട്ടം ഘട്ടമായി നടന്നുവരുന്നു.

മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാർഗങ്ങൾ പ്രയോജനപ്പെടുത്താം എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം. ഈ സന്ദേശം അന്വർത്ഥമാക്കുന്ന രീതിയിൽ പ്രവർത്തിക്കാൻ നമുക്കു കഴിയണം എന്നും മന്ത്രി പറഞ്ഞു. ലോക മലമ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മാതൃകാ ആശുപത്രിയിൽ ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.