Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

സമ്മര്‍ ഇന്‍ ബത്ലഹേമി’ന് രണ്ടാം ഭാഗം വരുന്നു

സിബി മലയിലിന്റെ സംവിധാനത്തില്‍ 1998ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘സമ്മര്‍ ഇന്‍ ബത്ലഹേമി’ന് രണ്ടാം ഭാഗം വരുന്നു.ചിത്രത്തിന്റെ നിര്‍മ്മാതാവ് സിയാദ് കോക്കറാണ് ഇക്കാര്യം അറിയിച്ചത്. മഞ്ജു വാര്യരും ജയസൂര്യയും ഒന്നിക്കുന്ന ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വച്ചായിരുന്നു പ്രഖ്യാപനം.

മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്ന് സിയാദ് കോക്കര്‍ പറഞ്ഞു. എങ്കിലും മഞ്ജുവിനോടൊപ്പം ഒരു സിനിമയേ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. സമ്മര്‍ ഇന്‍ ബത്ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1998ലാണ് സമ്മര്‍ ഇന്‍ ബത്‌ലഹേം പുറത്തിറങ്ങിയത്. രഞ്ജിതിന്റെ തിരക്കഥയില്‍ സിബി മലയിലാണ് സമ്മര്‍ ഇന്‍ ബത്ലഹേം സംവിധാനം ചെയ്തത്.

ജയറാം, സുരേഷ് ഗോപി, മഞ്ജുവാര്യര്‍, കലാഭവന്‍ മണി, ജനാര്‍ദനന്‍, മോഹന്‍ലാല്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. എന്നാല്‍ സമ്മര്‍ ഇന്‍ ബത്ലഹേം കണ്ടവര്‍ ഇന്നും ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, ജയറാമിന് പൂച്ചയെ അയച്ച ആ രഹസ്യ കാമുകിയാരാണ്? എന്നത്. രണ്ടാം ഭാഗത്തില്‍ ഇക്കാര്യം വെളിപ്പെടുത്തുമോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

ചിത്രത്തിലെ പാട്ടുകളെല്ലാം തന്നെ സൂപ്പര്‍ഹിറ്റായിരുന്നു. ഗിരീഷ് പുത്തേഞ്ചേരിയുടെ വരികള്‍ക്ക് വിദ്യാസാഗറാണ് സംഗീതം പകര്‍ന്നത്. സൂപ്പര്‍ ഹിറ്റായ ചിത്രത്തിന് ഇന്നും കാഴ്‌ച്ചക്കാരേറെയാണ്.