Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

രാജ്യ വിരുദ്ധത ;പതിനാറ് യു ട്യൂബ് ചാനലുകള്‍ക്ക് നിരോധനം.

ന്യൂ ഡൽഹി .രാജ്യ സുരക്ഷയെ മുന്‍ നിര്‍ത്തി ഇന്ത്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍നിന്നുള്ള 16 യു ട്യൂബ് വാര്‍ത്താ ചാനലുകള്‍ക്ക് കേന്ദ്രാ വാര്‍ത്താ വിതരണ മന്ത്രിലായും വിലക്കേര്‍പ്പെടുത്തി 10 ഇന്ത്യന്‍ ചാനലുകള്‍ക്കും ആറ് പാകിസ്താന്‍ ചാനലുകള്‍ക്കുമാണ് വിലക്ക്.

രാജ്യസുരക്ഷയെ ബാധിക്കുന്ന തരത്തില്‍ വ്യാജപ്രചാരണങ്ങള്‍ നടത്തിയതിനാണ് നടപടി. ഈ ചാനലുകള്‍ക്ക് ഏതാണ്ട് 68 കോടിയിലധികം കാഴ്ചക്കാരുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

‘രാജ്യ സുരക്ഷ, ഇന്ത്യയുടെ വിദേശബന്ധങ്ങള്‍, സാമുദായിക സൗഹാര്‍ദം, പൊതു ഉത്തരവ് എന്നിവ സംബന്ധിച്ച്‌ വ്യാജവാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളിലൂടെ ഇവ പ്രചരിപ്പിക്കുന്നതായി കണ്ടെത്തി. 2021ലെ ഐ.ടി ചട്ടങ്ങളിലെ റൂള്‍ 18 പ്രകാരം ഈ ഡിജിറ്റല്‍ വാര്‍ത്താ പ്രസാധകരാരും മന്ത്രാലയത്തിന് വിവരങ്ങള്‍ നല്‍കിയിരുന്നില്ല. ചില ഇന്ത്യന്‍ ചാനലുകള്‍ പ്രസിദ്ധീകരിച്ച ഉള്ളടക്കത്തില്‍ ഒരു സമുദായത്തെ ഭീകര സ്വഭാവമുള്ളവരായി ചിത്രീകരിക്കുകയും അത് വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തുകയും ചെയ്തുവെന്ന് മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറയുന്നു.

ഈ മാസം അഞ്ചിന് ഇതേ കാരണത്താല്‍ നാല് പാക് ചാനലുകള്‍ അടക്കം 22 യുട്യൂബ് ചാനലുകള്‍ സര്‍ക്കാര്‍ വിലക്കിയിരുന്നു. കഴിഞ്ഞ ഡിസംബര്‍, ജനുവരി മാസങ്ങളിലായി 55 യു ട്യൂബ് ചാനലുകള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.7 ലക്ഷത്തിലധികം വരിക്കാരും 10 കോടിയിലധികം കാഴ്‌ചകളുമുള്ള തഹഫൂസ്-ഇ-ദീൻ ഇന്ത്യയാണ് നിരോധിത യൂട്യൂബ് ചാനലുകളിലൊന്ന് . ലുധിയാന കോടതിയിലെ സ്‌ഫോടനത്തിന്റെ സൂത്രധാരൻ ഹിന്ദുവാണെന്നതുൾപ്പെടെ നിരവധി നുണകളാണ് ചാനൽ സമീപകാലത്ത് പ്രചരിപ്പിച്ചത്. ഹനുമാൻ ജയന്തി ദിനത്തിൽ ഭോപ്പാലിൽ ശോഭാ യാത്ര സംഘടിപ്പിക്കുന്ന ഹിന്ദുക്കളെ ചാനൽ തീവ്രവാദികളെന്ന് അഭിസംബോധന ചെയ്യുകയും സത്യത്തിന് അടിസ്ഥാനമില്ലാത്ത നിരവധി വർഗീയ വാർത്തകൾ പ്രചരിപ്പിക്കുകയും ചെയ്തു.

വിലക്കേര്‍പ്പെടുത്തിയ ചാനലുകള്‍:

ഇന്ത്യന്‍ ചാനലുകള്‍

സൈനി എജ്യുക്കേഷന്‍ റിസര്‍ച്ച്‌

ഹിന്ദി മെയിന്‍ ദേഖോ

ടെക്‌നിക്കല്‍ യോഗേന്ദ്ര

ആജ് തെ ന്യൂസ്

എസ്.ബി.ബി ന്യൂസ്

ഡിഫന്‍സ് ന്യൂസ് 24*7

ദ് സ്റ്റഡി ടൈം

ലേറ്റസ്റ്റ് അപ്‌ഡേറ്റ്

എം.ആര്‍.എഫ് ടി.വി ലൈവ്

തഹാഫുസ്-ഇ-ദീന്‍-ഇന്ത്യ

പാകിസ്താന്‍ ചാനലുകള്‍

ആജ്തക് പാകിസ്താന്‍

ഡിസ്‌കവര്‍ പോയിന്റ്

റിയാലിറ്റി ചെക്‌സ്

കൈസര്‍ ഖാന്‍

ദ് വോയിസ് ഓഫ് ഏഷ്യ

ബോല്‍ മീഡിയ ബോല്‍