Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

കൊക്കെയ്ൻ കോള വിപണിയിൽ ഇറക്കാൻ ലക്ഷ്യമിട്ട്‌ ഇലോണ്‍ മസ്‌ക്.

ലോക സമ്ബന്നന്‍ ഇലോണ്‍ മസ്‌ക് നടത്തിയ പുതിയ പ്രഖ്യാപനത്തിൽ അന്തം വിട്ട് ലോകം .

അടുത്തതായി കൊക്ക-കോള വാങ്ങുമെന്നും കോളയില്‍ കൊക്കെയ്ന്‍ തിരികെ കൊണ്ടുവരുമെന്നായിരുന്നു മസ്‌കിന്റെ പുതിയ ട്വീറ്റ്.

കൊക്ക-കൊളയെന്ന കമ്ബനിയെ സ്വന്തമാക്കുമെന്ന പ്രഖ്യാപനത്തേക്കാള്‍, കോളയില്‍ കൊക്കെയ്ന്‍ സാന്നിധ്യം തിരികെ കൊണ്ടുവരുമെന്ന മസ്‌കിന്റെ വാക്കുകളാണ് അമ്ബരപ്പുണ്ടാക്കുന്നത്. യഥാര്‍ത്ഥത്തില്‍ മസ്‌കിന്റെ പ്രഖ്യാപനം വെറുമൊരു തമാശയാണോ അതോ കമ്ബനി ഏറ്റെടുക്കുന്നതിനെക്കുറിച്ച്‌ അദ്ദേഹം ഗൗരവത്തില്‍ ആലോചിച്ചിട്ടുണ്ടോയെന്നത് വ്യക്തമല്ല. എന്നിരുന്നാലും കോളയില്‍ കൊക്കെയ്ന്‍ അടങ്ങിയിരുന്നോ എന്ന ചോദ്യം സമൂഹ മാദ്ധ്യമങ്ങളില്‍ ഉയരുകയാണ്.

മസ്‌കിന്റെ പ്രഖ്യാപനത്തില്‍ നിന്നും ഒരു കാര്യം വ്യക്തമായിരുന്നു. നിലവില്‍ നാം കുടിക്കുന്ന കൊക്ക-കോളയില്‍ കൊക്കെയ്ന്‍ അടങ്ങിയിട്ടില്ല. പക്ഷേ മുമ്ബുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം വാസ്തവമാണോ എന്ന ചോദ്യത്തിന് ഉണ്ടെന്ന് തന്നെയാണ് ഉത്തരം. 1885ല്‍ പുറത്തിറക്കിയ ശീതളപാനീയമായ കൊക്ക-കോളയില്‍ കൊക്കെയ്ന്‍ അടങ്ങിയിരുന്നു.

ജോര്‍ജിയയിലുള്ള ഫാര്‍മസിസ്റ്റ് ആയിരുന്ന ജോണ്‍ പെമ്ബേര്‍ട്ടന്‍ ആണ് കൊക്ക-കോള വികസിപ്പിച്ചത്. അന്നത്തെ കോളയുടെ ഫോര്‍മുലയില്‍ വളരെ ചെറിയ അളവില്‍ കൊക്കെയ്‌നും അടങ്ങിയിരുന്നതായി യുഎസിന്റെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രഗ് അബ്യൂസ് വ്യക്തമാക്കുന്നു.

കൊക്ക-കോള എന്ന പേരുപോലും ആവിര്‍ഭവിച്ചത് കൊക്കെയ്ന്‍ അടങ്ങിയിരുന്നതിനാലാണെന്നും പറയപ്പെടുന്നു. അന്നത്തെ കാലത്ത് യുഎസില്‍ കൊക്കെയ്ന്‍ നിയമവിരുദ്ധമായിരുന്നില്ല. പല മരുന്നുകളിലും സാധാരണയായി ഉപയോഗിച്ച്‌ വന്നിരുന്ന ഘടകമായാണ് കൊക്കെയ്‌നിനെ കണക്കാക്കിയിരുന്നത്. അതുകൊണ്ട് തന്നെ ഒരു ബ്രയിന്‍ ടോണിക്ക് എന്ന രീതിയില്‍ മരുന്ന് പാനീയമെന്ന ലേബലിലാണ് കൊക്ക-കോള പുറത്തിറക്കുകയും ചെയ്തത്.

ക്ഷീണം, വയറിലെ പ്രശ്‌നങ്ങള്‍, തലവേദന എന്നിവയ്‌ക്ക് പരിഹാരം നല്‍കാന്‍ കൊക്ക-കോളയ്‌ക്ക് കഴിയുമെന്ന രീതിയില്‍ ബ്രയിന്‍ ടോണിക് വിപണിയില്‍ പ്രവേശിക്കുകയും ചെയ്തു. ഇന്നത്തെ പോലെ ഡ്രഗ് റെഗുലേഷന്‍സ് ഒന്നും തന്നെ 19-ാം നൂറ്റാണ്ടില്‍ ഇല്ലാതിരുന്നതിനാല്‍ ‘കൊക്കെയ്ന്‍ കോള’ വിപണി കീഴടക്കുകയും ചെയ്തു. ഇതിന് സമാനമായി മറ്റ് പല ഉല്‍പാദകരും ശീതളപാനിയങ്ങളില്‍ ലഹരി മരുന്നുകള്‍ ഉള്‍പ്പെടുത്തി പുറത്തിറക്കാനും തുടങ്ങി.

എന്നാല്‍ 1891 ആയപ്പോള്‍ കോളയില്‍ ഉപയോഗിക്കുന്ന കൊക്കെയ്‌നിനെതിരെ പലരും രംഗത്തെത്തി. തല്‍ഫലമായി കൊക്ക-കോള ഉള്‍പ്പെടെ എല്ലാ ഉല്‍പാദകരും തങ്ങളുടെ ശീതള പാനീയത്തിലെ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കുറയ്‌ക്കാന്‍ ആരംഭിച്ചു. ചെറിയ തോതില്‍ കുറച്ച്‌ കൊണ്ടുവന്ന് ഒടുവില്‍ 1929 ആയപ്പോഴേക്കും പൂര്‍ണമായും കോളയില്‍ നിന്ന് കൊക്കെയ്ന്‍ മിശ്രിതം ഒഴിവാക്കുകയായിരുന്നു.