Agriculture

Entertainment

March 30, 2023

BHARATH NEWS

Latest News and Stories

തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ തീരുമാനം

തൃശൂർ: മുൻ വർഷങ്ങളിലേത് പോലെ പ്രൗഢിയോടെ തൃശൂർ പൂരം നടത്തുന്നതിന് തീരുമാനമായി. പൂരത്തിന്റെ നടത്തിപ്പിന് വേണ്ടിയുള്ള നടപടികൾ ചർച്ച ചെയ്യുന്നതിനായി ഓൺലൈനായി ചേർന്ന ജില്ലാ മോണിറ്ററി കമ്മിറ്റി യോഗത്തിൻ്റേതാണ് തീരുമാനം.
പൂരത്തിന് രജിസ്റ്റർ ചെയ്ത ആനകളുടെ ഫിറ്റ്നസ് പരിശോധന നടത്തി ഘടക പൂരങ്ങൾക്ക്  എഴുന്നള്ളിപ്പിന് അനുവദിക്കാം.

എമർജൻസി വളണ്ടിയർമാർക്ക് ഐഡി കാർഡുകൾ നൽകുന്നതിനുള്ള ലിസ്റ്റ് വെറ്റിനറി വിഭാഗം മെയ് രണ്ടിനകം പൊലീസിന് നൽകണമെന്ന് ജില്ലാ കലക്ടർ ഉദ്യേഗസ്ഥർക്ക് നിർദ്ദേശം നൽകി. എലിഫന്റ് സ്ക്വാഡിനെ എലിഫന്റ് എമർജൻസി വളണ്ടിയർമാരായി പുനർനാമകരണം ചെയ്യണമെന്ന ആവശ്യം സർക്കാരിലേയ്ക്ക് സമർപ്പിക്കും. ഉത്സവങ്ങൾ രജിസ്റ്റർ ചെയ്യാൻ മെയ് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

യോഗത്തിൽ സിറ്റി പൊലീസ് കമ്മീഷണർ ആർ ആദിത്യ, ജില്ല ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ ബി സജീഷ് കുമാർ, ചീഫ് വെറ്ററിനറി ഓഫീസർ ഡോ ഉഷാറാണി,  ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസ് സി,എസ്പിസിഎ മെമ്പർ ഡോ പി ബി ഗിരിദാസ്, എഡബ്ല്യുബിഐ നോമിനി എം എൻ ജയചന്ദ്രൻ, കെ എഫ് സി സി ജനറൽ സെക്രട്ടറി വത്സൻ ചമ്പക്കര, കേരള എലിഫൻറ് ഓണേഴ്സ് ഫെഡറേഷൻ ജോയിന്റ് സെക്രട്ടറി കെ മഹേഷ്, എഐടിയുസി സംസ്ഥാന സെക്രട്ടറി മനോജ് അയ്യപ്പൻ, സംസ്ഥാന ആന തൊഴിലാളി യൂണിയൻ സെക്രട്ടറി പി എം സുരേഷ്, തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.