Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

നന്ദ് മുല്‍ചന്ദാനി അമേരിക്കൻ ചാര സംഘടനയായ സിഐഎയുടെ ചീഫ് ടെക്നോളജി ഓഫീസറായി സ്ഥാനമേറ്റു

ന്യൂയോര്‍ക്ക്: ഡല്‍ഹിയിലെ സ്കൂളില്‍ പഠിച്ച ഇന്ത്യന്‍ വംശജനായ നന്ദ് മുല്‍ചന്ദാനിയെ അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗമായ സെന്‍ട്രല്‍ ഇന്‍റലിജന്‍സ് ഏജന്‍സി(സിഐഎ)യുടെ ചീഫ് ടെക്നോളജി ഓഫീസറായി നിയമിച്ചു.
ഡയറക്ടര്‍ വില്യം ജെ. ബേണ്‍സ് ആണ് ഇത് അറിയിച്ചത്. ആദ്യമായാണ് സിഐഎ ചീഫ് ടെക്നോളജി ഓഫീസറെ നിയമിക്കുന്നത്.

മുല്‍ചന്ദാനിക്ക് സിലിക്കണ്‍ വാലിയിലും പ്രതിരോധ വകുപ്പിലും (ഡിഒഡി) 25 വര്‍ഷത്തിലേറെ പരിചയമുണ്ട്. നന്ദ് ടീമില്‍ ചേരുന്നതില്‍ അതീവ സന്തോഷമുണ്ട്. അദ്ദേഹത്തിന്‍റെ അനുഭവ സന്പത്ത് സിഐഎയ്ക്കു മുതല്‍ക്കൂട്ടാകും. സിടിഒ എന്ന നിലയിലുള്ള തന്‍റെ റോളില്‍, ഏജന്‍സി അത്യാധുനിക നൂതനാശയങ്ങള്‍ പ്രയോജനപ്പെടുത്തുന്നുവെന്ന് മുല്‍ചന്ദാനി ഉറപ്പാക്കും- വില്യം ജെ ബേണ്‍സ് പറഞ്ഞു.

കോര്‍ണലില്‍നിന്നു കംപ്യൂട്ടര്‍ സയന്‍സിലും കണക്കിലും ബിരുദം നേടിയ ശേഷം, മുല്‍ചന്ദാനി സ്റ്റാന്‍ഫോര്‍ഡില്‍നിന്നു മാനേജ്മെന്‍റില്‍ മാസ്റ്റര്‍ ഓഫ് സയന്‍സ് ബിരുദവും ഹാര്‍വാര്‍ഡില്‍നിന്നു പബ്ലിക് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദവും നേടി.

സിഐഎയിലെ തന്‍റെ പുതിയ റോളിന് മുമ്ബ്, മുല്‍ചന്ദാനി സിടിഒയായും ഡോഡിയുടെ ജോയിന്‍റ് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സെന്‍ററിന്‍റെ ആക്ടിംഗ് ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്