Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: വോട്ടെടുപ്പ് മേയ് 31ന്

ന്യൂഡൽഹി: പി.​ടി. തോ​മ​സി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ർ​ന്ന് ഒ​ഴി​വു​വ​ന്ന തൃ​ക്കാ​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ചു. കേ​ന്ദ്ര​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പി​ച്ച​ത്. മേ​യ് നാ​ലി​ന് തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കും.

മേ​യ് 11 വ​രെ നാ​മ​നി​ർ​ദേ​ശ​പ​ത്രി​ക സ​മ​ർ​പ്പി​ക്കാം. 12-നാ​ണ് പ​ത്രി​ക​ക​ളു​ടെ സൂ​ക്ഷ​മ​പ​രി​ശോ​ധ​ന. 16 വ​രെ പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നും സ​മ​യം അ​നു​വ​ദി​ച്ചു. മേ​യ് 31-നാ​ണ് വോ​ട്ടെ​ടു​പ്പ്. ജൂ​ണ് മൂ​ന്നി​ന് ഫ​ല​പ്ര​ഖ്യാ​പ​നം ന​ട​ക്കും.

തൃ​ക്കാ​ക്ക​ര​യ്ക്കു പു​റ​മേ ഒ​ഡീ​ഷ​യി​ലേ​യും ഉ​ത്ത​രാ​ഖ​ണ്ഡി​ലേ​യും ഓ​രോ സീ​റ്റു​ക​ളി​ലും ഇ​തേ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്നു​ണ്ട്. ജൂ​ണ് അ​ഞ്ചോ​ടെ എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​പ​ടി​ക​ളും പൂ​ർ​ത്തി​യാ​ക്ക​ണം എ​ന്നാ​ണ് നി​ർ​ദേ​ശം.

യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച മ​ണ്ഡ​ല​മാ​യി​ട്ടാ​ണ് തൃ​ക്കാ​ക്ക​ര​യെ വി​ല​യി​രു​തു​ന്ന​തെ​ങ്കി​ലും ഇ​ത്ത​വ​ണ ക​ടു​ത്ത മ​ത്സ​ര​ത്തി​നാ​ണ് സാ​ധ്യ​ത.