തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജ് കരൾമാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് സജ്ജമായി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ മെഡിക്കൽ കോളേജിലെ ട്രാൻസ്പ്ലാന്റ് ടീം ഇതുസംബന്ധിച്ച് കഴിഞ്ഞ രണ്ടു മാസത്തിൽ നടന്ന ഒരുക്കങ്ങളുടെ വിശദാംശങ്ങൾ അവതരിപ്പിച്ചു. ഒപ്പം തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കാനുള്ള നടപടികൾ സ്വീകരിച്ചു. ആദ്യഘട്ടമായി കോട്ടയം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടന്നു. മെഡിക്കൽ കോളേജുകളുടെ സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന് പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. കൂടാതെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പ്രാവർത്തികമാക്കുന്നതിന് ചർച്ചകൾ നടത്തുകയും അതിന്റെ ഭാഗമായി ആക്ഷൻ പ്ലാൻ രൂപീകരിക്കുകയും ചെയ്തു.
ആക്ഷൻ പ്ലാൻ പ്രകാരം തിരുവന്തപുരം മെഡിക്കൽ കോളേജിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആരംഭിക്കുന്നതിന് സമയബന്ധിതമായി സജ്ജീകരണങ്ങൾ ഒരുക്കാൻ സാധിച്ചു. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കാവശ്യമായ റസിപ്യന്റ് ഐസിയു, ഡോണർ ഐസിയു കൂടാതെ ഓപ്പറേഷൻ തീയറ്റർ എന്നിവ മാനദണ്ഡങ്ങൾ പ്രകാരം സജ്ജമാക്കി. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള ലൈസൻസ് ലഭ്യമായി. മതിയായ ജീവനക്കാരെ വിന്യസിച്ച് പരിശീലനം പൂർത്തിയാക്കി വരുന്നു. കൂടുതൽ ജീവനക്കാർക്കുള്ള പരിശീലനം തുടരുന്നതാണ്.
സ്വീകർത്താക്കളുടെ വിശദമായ ടെസ്റ്റുകളും മറ്റും പുരോഗമിക്കുന്നു.
വിശദമായ പരിശോധനകൾക്ക് ശേഷം ട്രാൻസ്പ്ലാന്റേഷന് യോഗ്യരായ രോഗികളെ രജിസ്റ്റർ ചെയ്യും. അനുയോജ്യമായ ദാതാവിനെ ലഭിക്കുന്ന മുറയ്ക്ക് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കുള്ള പ്രക്രിയ ആരംഭിക്കുന്നതാണ്. ഒറ്റക്കെട്ടായി പ്രവർത്തിക്കുന്ന ടീം അംഗങ്ങൾക്ക് മന്ത്രി എല്ലാ ആശംസകളും നൽകി. സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള എല്ലാ പിന്തുണയും മന്ത്രി വാഗ്ദാനം ചെയ്തു.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
പി സി ജോർജിന് ജാമ്യം.
കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയില്‍
മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണം: ആരോഗ്യമന്ത്രി
വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
പോക്സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം: ബാലാവകാശ കമ്മീഷൻ
കാൻസർ ചികിത്സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി