കാസർകോട്: ഭക്ഷ്യ വിഷബാധയേറ്റ് പെൺകുട്ടി മരിച്ച സംഭവത്തിൽ സ്വമേധേയ കേസെടുത്ത് ഹൈക്കോടതി. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നടപടി. സംഭവത്തിൽ നിലപാടറിയിക്കാൻ സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ശുചിത്വം ഉറപ്പാക്കാൻ നടപടി ഉണ്ടാകണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
കഴിഞ്ഞ വെള്ളിയാഴ്ച കാസർകോട് ചെറുവത്തൂർ ഐഡിയൽ ഫുഡ് പോയിന്റിൽ നിന്ന് ഷവർമ കഴിച്ചവർക്ക് ഭക്ഷ്യ വിഷബാധ ഉണ്ടാകുകയും ഒരു വിദ്യാർത്ഥി മരിച്ചതും വലിയ വാർത്തയായിരുന്നു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കണ്ണൂർ കരിവെള്ളൂർ പെരളം സ്വദേശി ദേവനന്ദയാണ് മരിച്ചത്. മൂന്ന് പേർ പരിയാരം മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്. ഇതിൽ ഒരു പെൺകുട്ടിയുടെ നില ഗുരുതരമാണ്. ഒരു കുട്ടിയുടെ വൃക്കയ്ക്ക് തകരാറും മറ്റ് കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുമുണ്ട്. ഇവരുടെ ചികിത്സയ്ക്കായി അഞ്ചംഗ മെഡിക്കൽ ബോർഡിനെ ചുമതലപ്പെടുത്തി. നാല് കുട്ടികൾ കണ്ണൂർ മിംസ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇതിനിടെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തില്‍ അനധികൃത ഇറച്ചിക്കടകള്‍ക്കെതിരെ കര്‍ശന നടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അധികൃതര്‍. കോഴിയിറച്ചിയില്‍ അണുബാധയുണ്ടാകുന്നത് ഇറച്ചിക്കടകളില്‍ നിന്നാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
കാസര്‍കോട് നാലുകുട്ടികള്‍ക്ക് ഷിഗല്ല
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ ദുരൂഹ ആത്മഹത്യ: ബാലാവകാശ കമ്മീഷൻ കേസെടുത്തു
കാസര്‍കോട് വീട് നിലംപൊത്തി
തിരഞ്ഞെടുപ്പ് സമയത്ത് ശബരിമല വിഷയത്തില്‍ വിവാദത്തിനില്ലെന്ന് സീതാറാം യെച്ചൂരി
ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ മുഖ്യപ്രതി ഇര്‍ഷാദിനെതിരെ യൂത്ത് ലീഗ് നടപടി
രാഷ്ട്രീയ സംഘര്‍ഷം: ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കുത്തിക്കൊന്നു
എം സി കമറുദീൻ എം എൽ എ ക്കെതിരെയുള്ള 61പരാതിയിൽ അറസ്റ്റ് രേഖപ്പെടുത്തി
കമറുദീൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി ഹോസ്ദുര്‍ഗ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.
കടകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും രജിസ്ട്രേഷന് പുതുക്കണം
ജൂവല്ലറി തട്ടിപ്പ് കേസില്‍ എം സി കമറൂദ്ദീന് എംഎല്‍എയെ ചോദ്യം ചെയ്യുന്നു
മഞ്ഞംപൊതിക്കുന്നിലേക്ക് പോകാം; ആസ്വദിക്കാം കാഞ്ഞങ്ങാടിന്റെ മലസൗന്ദര്യം
സ്കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു