തൃശൂർ: കാത്തുകാത്തിരുന്ന സാന്പിൾ വെടിക്കെട്ട് നാളെ. സന്ധ്യയ്ക്ക് ഏഴിന് പാറമേക്കാവ് വിഭാഗം സാന്പിൾ വെടിക്കെട്ടിന് ആദ്യം തിരി കൊളുത്തും. തുടർന്ന് വൈകാതെ തിരുവന്പാടിയും.
ഇരു വിഭാഗങ്ങളുടേയും വെടിക്കോപ്പുകളെല്ലാം സജ്ജമായിക്കഴിഞ്ഞു. തേക്കിൻകാട് മൈതാനിയിലെ വെടിക്കോപ്പു സൂക്ഷിപ്പു ശാലകളിലേക്ക് അവ മാറ്റിക്കൊണ്ടിരിക്കുകയാണ്. ഞായറാഴ്ച ഉച്ചതിരിഞ്ഞാൽ തേക്കിൻകാട് മൈതാനം സാന്പിളിന്റെ ഒരുക്കങ്ങളിലേക്ക് കടക്കും.
കർശന നിയന്ത്രണങ്ങളോടെയാണ് സാന്പിൾ വെടിക്കെട്ടും നടത്തുന്നത്. പൊതുജനങ്ങൾക്ക് സ്വരാജ് റൗണ്ടിലേക്ക് പ്രവേശനമില്ല. റൗണ്ടിലേക്കെത്തുന്ന ഇടറോഡുകളിൽ നിന്നു വേണം സാന്പിളും പ്രധാന വെടിക്കെട്ടും കാണാൻ.
ശബ്ദനിയന്ത്രണം കർശനമായി പാലിച്ചാണ് ഇരുകൂട്ടരും സാന്പിളും വെടിക്കെട്ടും നടത്തുന്നത്. ഡൈന പൂർണമായും ഒഴിവാക്കിയതായി കരാറുകാർ പറഞ്ഞു. സാന്പിൾ വെടിക്കെട്ടിനോടനുബന്ധിച്ച് നഗരത്തിൽ ഗതാഗതനിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.
മഴ മാറി നിൽക്കുന്നതിനാൽ സാന്പിളിന്റെ ഒരുക്കങ്ങൾ തേക്കിൻകാട്ടിൽ പുരോഗമിക്കുകയാണ്. തിരുവന്പാടിക്കു വേണ്ടി വെടിക്കെട്ടൊരുക്കുന്ന വടക്കാഞ്ചേരി കുണ്ടന്നൂർ പന്തലങ്ങാട്ട് വീട്ടിൽ സുരേഷിന്റെ ഭാര്യ എം.എസ്.ഷീനയും പാറമേക്കാവിനു വേണ്ടി വെടിക്കെട്ട് വിസ്മയം തീർക്കാനൊരുങ്ങുന്ന വരന്തരപ്പിള്ളി സ്വദേശി പി.സി.വർഗീസും ഇതാദ്യമായാണ് തൃശൂർ പൂരം വെടിക്കെട്ടിന് കരാർ ഏറ്റെടുത്തിരിക്കുന്നത്.
പൂരം വെടിക്കെട്ടിന്റെ ചരിത്രത്തിലാദ്യമായി ഒരു വനിത ലൈസൻസി വെടിക്കെട്ടിന് നേതൃത്വം നൽകുന്നുവെന്ന പ്രത്യേകതയോടെയാണ് ഇത്തവണ തിരുവന്പാടി വിഭാഗം വെടിക്കെട്ടിന് തിരികൊളുത്തുക. പെസോയുടെ പ്രത്യേക ലൈസൻസ് നേടിയാണ് ഷൈനി ഇത്തവണ വെടിക്കെട്ടുകളുടെ വെടിക്കെട്ടായ തൃശൂർ പൂരം വെടിക്കെട്ടിന് കാഴ്ചക്കാരെ വിസ്മയിപ്പിക്കാനെത്തുന്നത്.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
തൃശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി
തൃശൂർ പൂരം പ്രൗഢിയോടെ നടത്താൻ തീരുമാനം
മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയിലേക്ക് കയറ്റിവിട്ട സെക്യൂരിറ്റി ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
ഉണ്ണിക്കണ്ണന് 725 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ കിരീടം സമര്‍പ്പിച്ച് വ്യവസായി രവി പിള്ള
കാട്ടാനയുടെ ചവിട്ടേറ്റ് രണ്ട് പേര് മരണമടഞ്ഞു
അപൂർവ ഇനം ഷഡ്പദത്തെ കണ്ടെത്തി
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 5000 പേര്‍ക്ക് ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ ദര്‍ശനം അനുവദിക്കും
കുതിരാന്‍ തുരങ്കങ്ങളില്‍ ഒന്ന് യാത്രയ്ക്കായി തുറന്നു കൊടുത്തു
കുതിരാന്‍ തുരങ്കം: സുരക്ഷ പോരെന്ന വാദവുമായി തുരങ്കം നിര്‍മ്മിച്ച കമ്പനി
കുതിരാന്‍ തുരങ്കത്തിലെ ആദ്യ സുരക്ഷാ ട്രയല്‍ റണ്‍ വിജയം
കുതിരാന്‍ തുരങ്കത്തില്‍ വെള്ളിയാഴ്ച സുരക്ഷാ ട്രയല്‍ റണ്‍
കോവിഡ്: ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്ക്