സംസ്ഥാനത്ത് ആശങ്ക പരത്തുകയാണ് ഷിഗെല്ല. വയറിളക്കരോഗങ്ങളുടെ ഒരു പ്രധാന കാരണമാണ് ഷിഗെല്ല ബാക്ടീരിയ മൂലമുള്ള രോഗബാധ. മലിനജലത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയുമാണ് ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് രോഗം പകരുന്നത്. വൈറസ് റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ അതീവശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ നിർദേശിച്ചു.
കുട്ടികളെയാണ് ഷിഗെല്ല ബാക്ടീരിയ കൂടുതലും ബാധിക്കുന്നത്. രോഗം ബാധിച്ചാൽ കുട്ടികളിൽ വളരെ പെട്ടന്ന് നിർജലീകരണമുണ്ടായി അപകടാവസ്ഥയിലാകാൻ സാധ്യതയുണ്ട്. രോഗികളുടെ വിസർജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പർക്കമുണ്ടായാൽ രോഗ വളരെ പെട്ടെന്ന് വ്യാപിക്കും. ശരീരത്തിൽ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷമാണ് ഷിഗെല്ല ബാക്ടീരിയയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുക. ഒരാഴ്ചവരെ സമയമെടുത്താണ് അപകടകരമായ രീതിയിൽ ഇവ പെരുകുക. അതിനാൽ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾതന്നെ ചികിത്സ തേടണം.
വയറിളക്കം, രക്തവും പഴുപ്പും കലർന്ന മലം, അടിവയറ്റിലെ വേദന, പനി, ഛർദ്ദി, നിർജലീകരണം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അതേസമയം ഷിഗെല്ല ബാക്ടീരിയ ബാധിച്ചാലും ചില കുട്ടികളിൽ ലക്ഷണങ്ങൾ കാണില്ല. പക്ഷേ, അവരുടെ മലത്തിലൂടെ ബാക്ടീരിയ പുറത്തുവരുന്നതിനാൽ രോഗം മറ്റുള്ളവർക്ക് പകരാൻ സാധ്യതയുണ്ട്. കൃത്യസമയത്ത് ചികിത്സ നൽകിയില്ലെങ്കിൽ രോഗം തലച്ചോറിനെയും വൃക്കയെയും ബാധിച്ച് മരണംവരെ സംഭവിക്കാം.
ഭക്ഷണം പൂർണമായുംവേവിച്ച് മാത്രം കഴിക്കുക.
തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക.
വീട്ടിലുണ്ടാക്കുന്ന ആഹാരം കഴിക്കുക.
പഴകിയ ആഹാരം കഴിക്കരുത്.
ആഹാരസാധനങ്ങൾ അടച്ചു സൂക്ഷിക്കുക, ഈച്ച പോലുള്ള പ്രാണികളുടെ സമ്പർക്കം ഒഴിവാക്കുക.
പഴങ്ങളും പച്ചക്കറികളും നന്നായി കഴുകി ഉപയോഗിക്കണം.
മുട്ട പുഴുങ്ങുന്നതിന് മുമ്പ് നന്നായി കഴുകുക.
ഭക്ഷണത്തിനു മുമ്പും മലമൂത്രവിസർജനത്തിനു ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
വ്യക്തിശുചിത്വം, ആഹാരശുചിത്വം, പരിസരശുചിത്വം എന്നിവ പാലിക്കുക
രോഗത്തിന് ചികിത്സ തേടുക
വയറിളക്കം ഉണ്ടായാൽ ഉടൻ ഒ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം മുതലായവ കുടിക്കുക.
കുടിവെള്ളസ്രോതസ്സുകൾ സമയാസമയങ്ങളിൽ ക്ലോറിനേറ്റ് ചെയ്യണം.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
ഡെങ്കിപ്പനി, എലിപ്പനി വർധിക്കാൻ സാധ്യത: ജാഗ്രത പാലിക്കണമെന്ന് മന്ത്രി വീണാ ജോർജ്
തമിഴ്നാട്ടില്‍ ഷവര്‍മ നിരോധിക്കാന്‍ നീക്കം
ചൂട് കൂടുന്നു: നിര്‍ജലീകരണത്തിനെതിരെ ജാഗ്രത പാലിക്കാം
ചികിത്സ നടത്താന്‍ പ്രത്യേക ആയുഷ് വിസയുമായി ഇന്ത്യ .
അറിയാം തേങ്ങാപ്പാലിന്റെ ഗുണങ്ങൾ .
അമേരിക്കൻ ഡോക്ടർമാർ പരാജയപ്പെട്ട ഇടത്ത് ഇന്ത്യൻ വിജയം; അഭിമാനത്തോടെ ഫോർട്ടിസ് ഹോസ്പിറ്റൽ .
ജാഗ്രത തുടരണം കോവിഡിന്റെ പുതിയ വകഭേദം വരും മാസങ്ങളിൽ സംഭവിക്കാൻ സാധ്യതയെന്നും ഡോക്ടർമാർ.
ഹിപ്പോക്രാറ്റിക് പ്രതിജ്ഞക്ക് പകരം ഭാരതീയ ഗുരുവിനെ നിർദ്ദേശിച്ച് ദേശീയ ആരോഗ്യ ബോർഡ്.
കോവിഡ് അവസാനിച്ചിട്ടില്ല; മാരക വേരിയന്റ് വരാൻ സാധ്യതയെന്ന് ലോകാരോഗ്യ സംഘടന.
വീടുകളില്‍ മരുന്നെത്തിക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക പദ്ധതി.
കോവിഡ് പോളിസി തുടങ്ങി കൈ പൊള്ളി ഇൻഷുറൻസ് കമ്പനികൾ . മിക്ക കമ്പനികളും പിൻമാറി .
ഒമിക്രോണ്‍ വകഭേദം അപകടകാരി-ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം.