Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

ഷവര്‍മ ഇന്ത്യന്‍ ഭക്ഷണമല്ല, അത് കഴിക്കുന്നത് ഒഴിവാക്കണം ; തമിഴ്നാട് ആരോഗ്യമന്ത്രി.

ചെന്നൈ .ഷവര്‍മ കഴിക്കുന്നത് ഒഴിവാക്കണമെന്ന് തമിഴ്നാട് ആരോഗ്യമന്ത്രി മാ സുബ്രഹ്മണ്യന്‍. ഷവര്‍മ ഇന്ത്യന്‍ ഭക്ഷണമല്ലെന്നും മറ്റ് ഭക്ഷണങ്ങള്‍ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

കാസര്‍ഗോഡ് ഷവര്‍മ വിഷബാധയില്‍ ഒരു പെണ്‍കുട്ടി മരണപ്പെട്ടതിന്‍്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

“ഷവര്‍മ പാശ്ചാത്യ ഭക്ഷണമാണ്. കാലാവസ്ഥ പരിഗണിക്കുമ്ബോള്‍ ആ ഭക്ഷണമൊക്കെ പാശ്ചാത്യ രാജ്യങ്ങളിലാണ് ഉചിതമാവുക. അവിടെയൊക്കെ ഊഷ്മാവ് മൈനസ് ഡിഗ്രിയിലേക്ക് പോവാറുണ്ട്. അതുകൊണ്ട്, പുറത്തുവച്ചാലും അതൊന്നും കേടാവില്ല.

ഏത് ഇറച്ചി ആയാലും ഫ്രീസറില്‍ കൃത്യമായി സൂക്ഷിച്ചില്ലെങ്കില്‍ അത് കേടാവും. കേടായ സാധനങ്ങള്‍ കഴിച്ചാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാവും. ഈ ഭക്ഷണമൊക്കെ നമ്മുടെ കാലാവസ്ഥയ്ക്ക് യോജിക്കുന്നതാണോ എന്ന് ആരും ചിന്തിക്കുന്നില്ല. ഇത് വില്‍ക്കുന്ന ആളുകള്‍ കൃത്യമായി അത് സൂക്ഷിക്കാന്‍ മെനക്കെടാറുമില്ല. അവര്‍ അതില്‍ കച്ചവട താത്പര്യം മാത്രമാണ് കാണുന്നത്.”- മന്ത്രി പറഞ്ഞു.