Agriculture

Entertainment

May 29, 2022

BHARATH NEWS

Latest News and Stories

ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.

കൊളംബോ: ആഭ്യന്തരകലാപം രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രിയുടെ വസതി പ്രക്ഷോഭകാരികള്‍ കത്തിച്ചു. പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെ കുരുനെഗല നഗരത്തിലെ വീടാണ് പ്രതിഷേധക്കാര്‍ കത്തിച്ചത്.പ്രസിഡന്റ് ഗോട്ടബയ രാജപക്‌സെയ്ക്കു രാജി സമര്‍പ്പിച്ചതിനു തൊട്ടുപിന്നാലെയാണ് അതിക്രമം രൂക്ഷമായത്. ലങ്കയിലെ മൊറാട്ടുവ മേയര്‍ സമന്‍ ലാല്‍ ഫെര്‍നാണ്ടോ, എംപിമാരായ സനത് നിഷാന്ത, രമേഷ് പതിരന, മഹിപാല ഹെറാത്, തിസ കുറ്റിയറച്ചി, നിമല്‍ ലാന്‍സ എന്നിവരുടെ ഔദ്യോഗിക വസതികള്‍ക്കു പ്രക്ഷോഭകാരികള്‍ തീയിട്ടു.

കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത് വകവെയ്ക്കാതെ ആയിരക്കണക്കിന് ആളുകളാണ് ഇന്ന് തെരുവില്‍ ഇറങ്ങിയത്. അതിനിടെ ല്‍ ശ്രീലങ്കയിലെ ഭരണകക്ഷിയില്‍ നിന്നുള്ള ഒരു നിയമസഭാംഗം സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകരെ വെടിവെച്ചതിന് പിന്നാലെ ജീവനൊടുക്കി. നിട്ടംബുവ പട്ടണത്തില്‍ വെച്ച്‌ അമരകീര്‍ത്തി അത്‌കോരള വെടിയുതിര്‍ക്കുകയും രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

എംപി സംഭവസ്ഥലത്ത് നിന്ന് ഓടി അടുത്തുള്ള കെട്ടിടത്തില്‍ അഭയം പ്രാപിച്ചു. പിന്നാലെ ആയിരക്കണക്കിന് ആളുകള്‍ കെട്ടിടം വളഞ്ഞു. തുടര്‍ന്ന് എംപി സ്വയം വെടി വെച്ച്‌ ജീവനൊടുക്കുകയായിരുന്നുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. ഏപ്രില്‍ 9 മുതല്‍ പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ ഔദ്യോഗിക വസതിക്ക് പുറത്ത് ക്യാമ്ബ് ചെയ്ത സര്‍ക്കാര്‍ വിരുദ്ധ പ്രകടനക്കാരുടെ കൂടാരങ്ങളും പ്ലക്കാര്‍ഡുകളും രാജപക്‌സെ വിശ്വസ്തര്‍ നേരത്തെ നശിപ്പിച്ചിരുന്നു.

പ്രതിഷേധം ശക്തമായതോടെ ല്‍ ശ്രീലങ്കന്‍ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ രാജിവെച്ചു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധം ശക്തമായതോടെയാണ് രാജി. സമരക്കാര്‍ക്ക് നേരെ മഹീന്ദ രജപക്‌സെ അനുകൂലികള്‍ നടത്തിയ ആക്രമണത്തെ പ്രസിഡന്റ് ഗോതബയ രജപകസെ അപലപിച്ചിരുന്നു.