തിരുവനന്തപുരം: കഴിഞ്ഞ മാസങ്ങളില്‍ രാജ്യം അതി തീവ്രമായ വൈദ്യുതി ക്ഷാമം നേരിട്ട ഘട്ടത്തിലും കേരളം അത് തരണം ചെയ്തതായി വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. ഒരു യൂണിറ്റിന് 20 രൂപ നിരക്കില്‍ പോലും വൈദ്യുതി ലഭ്യമല്ലാതിരുന്ന സാഹചര്യത്തില്‍ ഒരു ദിവസം 15 മിനിറ്റ് മാത്രം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി പ്രതിസന്ധികളെ അതിജീവിക്കാന്‍ കേരളത്തിന് സാധിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. പാലോട് 110 കെ.വി സബ്സ്റ്റേഷന് നിര്‍മ്മാണോദ്ഘാടനം ഓണ്‍ലൈനായി നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം ഉത്പാദന രംഗത്ത് വലിയ ഇടപെടലുകള്‍ നടത്തിയതിന്റെ ഫലമായി 38.5 മെഗാവാട്ടിന്റെ ജല വൈദ്യുത പദ്ധതികളും 117.5 മെഗാവാട്ടിന്റെ സൗരോര്‍ജ്ജ പ്ലാന്റുകളും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. ഈ വര്‍ഷം ഇനിയും 124 മെഗാവാട്ടിന്റെ പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അടിസ്ഥാനപരമായി നല്ല വൈദ്യുതിക്ക് അടിത്തറ വേണമെങ്കില്‍ ജല വൈദ്യുത സ്രോതസ്സുകളെ പരമാവധി ആശ്രയിക്കേണ്ടിയിരിക്കുന്നുവെന്നും ജലവൈദ്യുത പദ്ധതികള്‍ക്ക് ഏറ്റവും കൂടുതല്‍ സാധ്യതയുള്ള സംസ്ഥാനമാണ് കേരളമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
പ്രസരണശൃംഖലയിലെ പഴക്കമേറിയ സബ്സ്റ്റേഷനുകളില്‍ ഒന്നായ പാലോട് 66 കെ.വി. സബ്സ്റ്റേഷന്റെ ശേഷി ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ നിര്‍മ്മിച്ച് 110 കെ.വി. വോള്ട്ടേജിലേയ്ക്ക് ഉയര്‍ത്തുക, പുതുതായി 12.5 എം. വി.എ (MVA) ശേഷിയുള്ള രണ്ട് ട്രാന്‍സ്ഫോര്‍മറുകള്‍ സ്ഥാപിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ ഉദ്ദേശ്യം. അതുവഴി വൈദ്യുത തടസ്സം പരമാവധി ഒഴിവാക്കി മെച്ചപ്പെട്ട വോള്‍ട്ടേജിലുള്ള വൈദ്യുതി ഉപഭോക്താക്കള്‍ക്ക് ലഭിക്കും. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ നന്ദിയോട്, പെരിങ്ങമ്മല, പാങ്ങോട്, കല്ലം, തൊളിക്കോട്, വിതുര, പനവൂര്‍, ആനാട്, ചിതറ, കടയ്ക്കല്‍ എന്നീ പഞ്ചായത്തുകളിലെ ഏകദ്ദേശം 42,000 ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാകും.
16.53 കോടി രൂപ അടങ്കല്‍ തുകയുള്ള ഈ പദ്ധതിയില്‍ ലൈന്‍ നിര്‍മ്മാണത്തിന് 6.66 കോടി രൂപയും സബ്സ്റ്റേഷന് നിര്‍മ്മാണത്തിന് 9.87 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Posts Grid
ഫിന്‍ലന്‍ഡും സ്വീഡനും നാറ്റോ സഖ്യത്തിലേക്ക്.
ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് യുഎഇയുടെ പുതിയ പ്രസിഡൻറ് .
യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അന്തരിച്ചു.
റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പ്രധാനമന്ത്രി.
ശ്രീലങ്കയിലെ അക്രമത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. അക്രമം വ്യാപിപ്പിക്കുന്നു.
റോഹിങ്ക്യകൾ ക്യാമ്പുകളിൽ സ്ഥാപിച്ച ഡസൻ കണക്കിന് സ്കൂളുകൾ ബംഗ്ലാദേശ് അടച്ചുപൂട്ടി.
അനുബന്ധ വാർത്തകൾ
പി സി ജോർജിന് ജാമ്യം.
കിരണ്‍ കുമാറിന് പത്തു വര്‍ഷം തടവ്
അതിജീവിതയ്ക്ക് നീതി ഉറപ്പാക്കും: മുഖ്യമന്ത്രി
മദ്യകച്ചവട രംഗത്തെ അഴിമതി തുടച്ചുനീക്കും : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
മൂന്ന് ദിവസം കുട്ടികൾക്കായി പ്രത്യേക കോവിഡ് വാക്സിനേഷൻ യജ്ഞം
പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ വിദ്വേഷ മുദ്രാവാക്യം: ആലപ്പുഴ ജില്ലാ പ്രസിഡന്റ് കസ്റ്റഡിയില്‍
മടക്കയാത്രക്കുള്ള ടിക്കറ്റ് ഹാജരാക്കിയ ശേഷം ഹര്‍ജി പരിഗണിക്കാമെന്ന് ഹൈക്കോടതി
ലോകാരോഗ്യ സംഘടനയുടെ ആദരം അർഹതയ്ക്കുള്ള അംഗീകാരം: മന്ത്രി വീണാ ജോർജ്
മെഡിക്കല്‍ കോളേജുകളില്‍ ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കണം: ആരോഗ്യമന്ത്രി
വിസ്മയ കേസ് വിധി സ്വാഗതാർഹം: മന്ത്രി ആന്റണി രാജു
പോക്സോ നിയമം: അതിജീവിതരായ കുട്ടികൾക്ക് നീതി ഉറപ്പാക്കാൻ ജില്ലാതല നിരീക്ഷണ സമിതി രൂപീകരിക്കണം: ബാലാവകാശ കമ്മീഷൻ
കാൻസർ ചികിത്സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി