Agriculture

Entertainment

May 26, 2022

BHARATH NEWS

Latest News and Stories

5000 കോടി രൂപ കടമെടുക്കാന്‍ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 5000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കി കേന്ദ്ര സർക്കാർ. കേന്ദ്ര ധനകാര്യ മന്ത്രാലയമാണ് സംസ്ഥാനത്തിന് അനുമതി നൽകിയത്. പൊതുവിപണിയില്‍ നിന്നും താത്കാലികമായി കടമെടക്കാനാണ് നിർദേശം.

കേരളത്തിന്റെ കടത്തെച്ചൊല്ലി കേന്ദ്രം ഉന്നയിച്ച തര്‍ക്കങ്ങളില്‍ തീരുമാനമുണ്ടാകും വരെ താത്കാലികാശ്വാസം എന്നനിലയ്ക്കാണ് ഈ അനുമതി.20,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് സംസ്ഥാന സര്‍ക്കാര്‍ തേടിയത്. എന്നാല്‍ 5000 കോടി രൂപ കടമെടുക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. കടമെടുക്കാന്‍ അനുമതി നല്‍കണമെന്നും ജിഎസ്‌ടി നഷ്‌ടപരിഹാരകുടിശിക അനുവദിക്കണമെന്നും ആവശ്യപ്പെട്ട്‌ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പലതവണ കേന്ദ്രത്തിന്‌ കത്ത്‌ നല്‍കിയിരുന്നു.

ഈ വര്‍ഷം 32,425 കോടി രൂപയാണ് കേരളത്തിന് എടുക്കാവുന്ന കടം. എന്നാല്‍, കഴിഞ്ഞവര്‍ഷം കേരളം കിഫ്ബി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍വഴി അനുവദിച്ചതിലും കൂടുതല്‍ കടമെടുത്തുവെന്നു ചൂണ്ടിക്കാട്ടി ഈ വര്‍ഷത്തെ കടമെടുപ്പിന് കേന്ദ്രം ഇതുവരെ അനുമതി നല്‍കിയിരുന്നില്ല.