Agriculture

Entertainment

June 5, 2023

BHARATH NEWS

Latest News and Stories

പി സി ജോർജിന് ജാമ്യം.

എറണാകുളം.മതവിദ്വേഷപ്രസംഗം നടത്തിയതിന് അറസ്റ്റിലായ പി സി ജോര്‍ജിന് കര്‍ശന ഉപാധികളോടെ ജാമ്യം ലഭിച്ചു.വിദ്വേഷപ്രസംഗം നടത്തരുതെന്ന ഉപാധിയോടെയാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. മുന്‍ എംഎല്‍എ എന്നതും ആരോഗ്യ സ്ഥിതിയും കണക്കിലെടുത്താണ് കോടതി ജാമ്യം അനുവദിച്ചത്. വ്യവസ്ഥ ലംഘിച്ചാല്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാം.

തിരുവനന്തപുരത്തു നടന്ന അനന്തപുരി സമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിനാണ് ജാമ്യം ലഭിച്ചത്. വെണ്ണല പ്രസംഗത്തിന് മുന്‍കൂര്‍ ജാമ്യവും ലഭിച്ചു. തുടര്‍ച്ചയായി കസ്റ്റഡിയില്‍ പാര്‍പ്പിക്കേണ്ട സാഹചര്യമില്ലെന്നും കോടതി പറഞ്ഞു.

അനന്തപുരി സമ്മേളനത്തില്‍ മുസ്ലിം വിഭാഗക്കാരെ അധിക്ഷേപിച്ച്‌ പ്രസംഗിച്ച ജോര്‍ജിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. സമാന കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കരുതെന്ന വ്യവസ്ഥകളോടെ കോടതി അന്ന് ജാമ്യം അനുവദിച്ചു.