Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ജെകെസിഎ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഫാറൂഖ് അബ്ദുള്ളയ്ക്ക് ഇഡി നോട്ടീസ്.

ന്യൂ​ഡ​ല്‍​ഹി: സാമ്ബത്തിക ത​ട്ടി​പ്പ് കേ​സി​ല്‍ നാ​ഷ​ണ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് പാ​ര്‍​ട്ടി നേ​താ​വും ജ​മ്മു-​കാ​ഷ്മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യി​രു​ന്ന ഫാ​റൂ​ഖ് അ​ബ്ദു​ള്ള​ക്ക് എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് നോട്ടീസ് അയച്ചു.

ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ആണ് നോ​ട്ടീ​സ് അ​യ​ച്ചത്.

2020ല്‍ ​ഇ​ഡി ഫാ​റൂ​ഫ് അ​ബ്ദു​ള്ള​യു​ടെ പ​ക്ക​ല്‍ നി​ന്നും 11.86 കോ​ടി രൂ​പ അ​ന​ധി​കൃ​ത നി​യ​മ​ന​ങ്ങ​ള്‍ ജ​മ്മു-​കാ​ഷ്മീ​ര്‍ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​രു​ന്ന് ന​ട​ത്തി​യ​ത കേ​സി​ല്‍ ക​ണ്ടുകെ​ട്ടി​യി​രു​ന്നു. മെ​യ് 31ന് ​ഇ​ഡി ഫാ​റൂ​ഖ് അ​ബ്ദു​ള്ള​ക്ക് ഇ​ഡി നോ​ട്ടീ​സ് അ​യ​ച്ച​ത് ഇ​തു​മാ​യി ബ​ന്ധ​പെ​ട്ട കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യ​ലി​നാ​ണ്.ഈ കേസുമായി ബന്ധപ്പെട്ട് 2020 ഒക്ടോബറിൽ ഫാറൂഖ് അബ്ദുള്ളയെ കേന്ദ്ര അന്വേഷണ സംഘം രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. 2020 ഡിസംബർ 19 ന്, ഗുപ്‌കർ റോഡ്, കതിപ്പോര, സുൻജ്‌വാൻ എന്നിവിടങ്ങളിലെ പാർപ്പിട വീടുകളും ശ്രീനഗറിലെ റെസിഡൻസി റോഡ് ഏരിയയിലെ വാണിജ്യ കെട്ടിടങ്ങളും കേന്ദ്രഭരണ പ്രദേശത്തെ 4 വ്യത്യസ്ത സ്ഥലങ്ങളിലുള്ള ഭൂമിയും ഉൾപ്പെടെ 11.86 കോടി രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി.