Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കരുത്; ദുരുപയോഗം തടയാന്‍ മാര്‍ഗനിര്‍ദേശവുമായി കേന്ദ്രം.

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്യുന്നത് തടയാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ആധാറിന്‍റെ പകര്‍പ്പ് ഒരു സ്ഥാപനത്തിനോ, വ്യക്തിക്കോ കൈമാറരുതെന്നാണ് ഐടി മന്ത്രാലയത്തിന്‍റെ നിര്‍ദേശം.
അടിയന്തര ഘട്ടത്തില്‍ ആധാര്‍ നമ്ബരിന്‍റെ അവസാന നാലക്കം മാത്രം വെളിപ്പെടുത്തുന്ന “മാസ്ക്ഡ്’ പകര്‍പ്പ് മാത്രമേ കൈമാറാന്‍ പാടുള്ളൂ. സ്വകാര്യ സ്ഥാപനങ്ങള്‍ ആധാറിന്‍റെ പകര്‍പ്പുകള്‍ വാങ്ങുന്നത് കുറ്റകരമാണെന്നും ഐടി മന്ത്രാലയത്തിന്‍റെ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

യുഐഡിഎഐയില്‍നിന്ന് ലൈസന്‍സ് നേടിയ സ്ഥാപനങ്ങള്‍ക്ക് മാത്രമേ തിരിച്ചറിയലിനായി ആധാര്‍ ഉപയോഗിക്കാനാകൂ. ഹോട്ടലുകളോ തിയേറ്ററുകളോ ലൈസന്‍സില്ലാത്ത സ്വകാര്യസ്ഥാപനങ്ങളോ ആധാര്‍കാര്‍ഡിന്‍റെ പകര്‍പ്പുകള്‍ വാങ്ങിസൂക്ഷിക്കുന്നത് കുറ്റകരമാണ്.