Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

നേ​പ്പാ​ളി​ല്‍ കാ​ണാ​താ​യ വി​മാ​നം ത​ക​ര്‍​ന്നു. അവശിഷ്ടം മുസ്തങ്ങിലെ കോവാങ് ഗ്രാമത്തില്‍ കണ്ടെത്തി.

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ല്‍ കാ​ണാ​താ​യ ചെ​റു​യാ​ത്രാ വി​മാ​നം ത​ക​ര്‍​ന്നു വീ​ണ​താ​യി സ്ഥി​രീ​ക​ര​ണം. വ​ട​ക്ക​ന്‍ നേ​പ്പാ​ളി​ലെ മു​സ്താം​ഗ് ജി​ല്ല​യി​ലെ കോ​വാം​ഗ് ഗ്രാ​മ​ത്തി​ലാ​ണ് വി​മാ​നം ക​ണ്ടെ​ത്തി​യ​ത്.
നാ​ട്ടു​കാ​ര്‍ ന​ല്‍​കി​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ലാം​ചെ ന​ദീ​മു​ഖ​ത്താ​ണ് വി​മാ​നാ​വ​ശി​ഷ്ട​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നേ​പ്പാ​ള്‍ സൈ​ന്യം സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് പോ​യി​ട്ടു​ണ്ട്- എ​എ​ന്‍​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

താ​രാ എ​യ​റി​ന്‍റെ 9 എ​ന്‍​എ​ഇ​ടി ഇ​ര​ട്ട എ​ന്‍​ജി​ന്‍ വി​മാ​ന​മാ​ണു അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. വി​മാ​ന​ത്തി​ല്‍ നാ​ല് ഇ​ന്ത്യ​ക്കാ​ര്‍ ഉ​ള്‍​പ്പെ​ടെ 22 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ന്ത്യ​ക്കാ​ര്‍ മും​ബൈ​യി​ല്‍​നി​ന്ന് ഉ​ള്ള​വ​രാ​ണ്. ര​ണ്ട് പേ​ര്‍ ജ​ര്‍​മ​ന്‍ പൗ​ര​ന്മാ​രും മ​റ്റ് 13 പേ​ര്‍ നേ​പ്പാ​ള്‍ പൗ​ര​ന്‍​മാ​രു​മാ​ണ്.അശോക് കുമാർ ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവി ത്രിപാഠി എന്നിങ്ങനെ നാല് ഇന്ത്യക്കാരെ തിരിച്ചറിഞ്ഞു .

വി​മാ​നം നേ​പ്പാ​ളി​ലെ പൊ​ഖാ​ര​യി​ല്‍​നി​ന്നും ജോം​സോ​മി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്നു. പൊ​ഖാ​ര​യി​ല്‍ നി​ന്ന് രാ​വി​ലെ 9.55ന് ​പ​റ​ന്നു​യ​ര്‍​ന്ന വി​മാ​ന​ത്തി​ന് 15 മി​നി​റ്റി​നു​ശേ​ഷം ക​ണ്‍​ട്രോ​ള്‍ ട​വ​റു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ടു.

പ​ടി​ഞ്ഞാ​റ​ന്‍ പ​ര്‍​വ​ത മേ​ഖ​ല​യി​ലെ ജോം​സോം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ രാ​വി​ലെ 10:15 നാ​ണ് വി​മാ​നം ഇ​റ​ങ്ങേ​ണ്ടി​യി​രു​ന്ന​ത്. പൊ​ഖാ​ര-​ജോം​സോം വ്യോ​മ​പാ​ത​യി​ല്‍ ഘോ​രെ​പാ​നി​ക്ക് മു​ക​ളി​ലെ​ത്തി​യ​പ്പോ​ഴാ​ണ് വി​മാ​ന​ത്തി​ന് ട​വ​റു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് വ്യോ​മ​യാ​ന വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.