Agriculture

Entertainment

June 4, 2023

BHARATH NEWS

Latest News and Stories

കുരങ്ങുപനി: സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദ്ദേശങ്ങളുമായി നല്‍കി കേന്ദ്രം.

ന്യൂഡല്‍ഹി: ലോകത്ത് ഇരുപതിലധികം രാജ്യങ്ങളില്‍ കുരങ്ങു പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ മുന്‍കരുതലുമായി കേന്ദ്രസര്‍ക്കാര്‍.

സംസ്ഥാനങ്ങള്‍ക്ക് കുരങ്ങുപനി സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്രം പുറപ്പെടുവിച്ചു. രോഗിയുമായി സമ്ബര്‍ക്കത്തില്‍ വന്നവരെ 21 ദിവസം നിരീക്ഷിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്.

സാമ്ബിളുകള്‍ പൂനെ വൈറോളജി ഇന്‍സ്റ്റ്യൂട്ടിലേക്ക് അയക്കണം,വിശദമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്നും സംസ്ഥാനങ്ങള്‍ ബോധവല്‍ക്കരണം നടത്തണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

രാജ്യത്ത് ഇതുവരെ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഐസിഎംആര്‍ അറിയിച്ചിരുന്നു. രാജ്യത്ത് രോഗബാധ ഉണ്ടായാല്‍ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെ രോഗബാധയുടെ സാഹചര്യം ഇന്ത്യ നിരീക്ഷിച്ച്‌ വരികയാണെന്നാണ് ഐസിഎംആര്‍ വ്യക്തമാക്കിയിരുന്നത്.

കുരങ്ങുപനി യുഎഇ അടക്കമുള്ള രാജ്യങ്ങളിലും സ്ഥിരീകരിച്ച സാഹചര്യത്തില്‍ ലോകാരോഗ്യ സംഘടന അടിയന്തര യോഗം വിളിച്ചിരുന്നു.