Agriculture

Entertainment

June 3, 2023

BHARATH NEWS

Latest News and Stories

കശ്മീരിൽ ഹിന്ദു അദ്ധ്യാപികയെ തീവ്രവാദികൽ വെടി വെച്ചു കൊന്നു .

ശ്രീനഗര്‍: തെക്കന്‍ കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സ്‌കൂള്‍ അദ്ധ്യാപിക തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചു.

ജമ്മു ഡിവിഷനിലെ സാമ്ബ നിവാസിയായ രജനി ബാല (36) യാണ് മരിച്ചത്. കുല്‍ഗാമിലെ ഗോപാല്‍പൊര മേഖലയിലെ ഹൈസ്‌കൂളിലാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു.കുൽഗാമിലെ ഗോപാൽപോറയിലെ സർക്കാർ ഹൈസ്‌കൂളിലെ ജീവനക്കാരും വിദ്യാർത്ഥികളും രാവിലെ അസംബ്ലി പൂർത്തിയാക്കാൻ ഒരുങ്ങുന്നതിനിടെയാണ് തീവ്രവാദികൾ രജനി ബാലയ്ക്ക് (36) നേരെ വെടിയുതിർത്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. അദ്ധ്യാപികയുടെ മരണത്തില്‍ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല അനുശോചനം രേഖപ്പെടുത്തി. സാധാരണക്കാര്‍ക്ക് നേരെയുള്ള തുടര്‍ച്ചയായ അക്രമണങ്ങളില്‍ അദ്ദേഹം ദുഃഖം പ്രകടിപ്പിച്ചു.

മെയ് 25ന് ടിവി ആര്‍ട്ടിസ്റ്റ് അമ്രീന്‍ ഭട്ട് തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നു. ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയില്‍ നടന്ന ആക്രമണത്തില്‍ അമ്രീന്‍ ഭട്ടിന്റെ 10 വയസുള്ള അനന്തരവനും ഗുരുതരമായി പരിക്കേറ്റിരുന്നു. നേരത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ രാഹുല്‍ ഭട്ടെന്നയാളും ബുദ്ഗാമിലെ താഹ്‌സില്‍ ഓഫീസില്‍ തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചിരുന്നുഈ മാസം ആദ്യം, താഴ്‌വരയിൽ ആറ് വ്യത്യസ്ത ആക്രമണങ്ങളിൽ ഒരു കശ്മീരി പണ്ഡിറ്റ് ജീവനക്കാരൻ, ഒരു വനിതാ കലാകാരി, ഒരു വൈൻ ഷോപ്പ് ജീവനക്കാരൻ, മൂന്ന് പോലീസുകാർ എന്നിവരുൾപ്പെടെ ആറ് സാധാരണക്കാരെ തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നു.ഈ മാസം കശ്മീരിൽ മൊത്തം 27 ഓളം തീവ്രവാദികളാണ് കൊല്ലപ്പെട്ടത് .