Agriculture

Entertainment

August 18, 2022

BHARATH NEWS

Latest News and Stories

ഉക്രെയ്നിലേക്ക് ലോംഗ് റേഞ്ച് അഡ്വാൻസ്ഡ് റോക്കറ്റ് സംവിധാനങ്ങൾ നല്‍കുമെന്ന് ബൈഡൻ.

റഷ്യന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ യുക്രെയ്ന് സ്വയംപ്രതിരോധിക്കാനായി ദീര്‍ഘദൂര മിസൈലുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ നല്‍കുമെന്ന് യു.എസ്.

കൂടുതല്‍ ആയുധങ്ങള്‍ നല്‍കണമെന്ന യുക്രെയ്ന്‍റെ അഭ്യര്‍ഥന ഇത്രയും കാലം യു.എസ് പരിഗണിച്ചിരുന്നില്ല. എന്നാല്‍, 80 കിലോമീറ്റര്‍ ദൂരപരിധിയുള്ള റോക്കറ്റ് സംവിധാനം ഉള്‍പ്പെടെ ആയുധങ്ങളാണ് യുക്രെയ്ന് നല്‍കുമെന്ന് യു.എസ് ഇപ്പോള്‍ പ്ര‍ഖ്യാപിച്ചിരിക്കുന്നത്.

റഷ്യന്‍ മേഖലകളില്‍ തങ്ങള്‍ നല്‍കുന്ന ആയുധങ്ങള്‍ പ്രയോഗിക്കുമോയെന്ന ആശങ്ക കാരണമാണ് യു.എസ് ഇത്രയും നാളും യുക്രെയ്ന് ആയുധങ്ങള്‍ നിഷേധിച്ചത്. എന്നാല്‍, യുക്രെയ്ന്‍റെ സ്വയംപ്രതിരോധത്തിന് വേണ്ടിയാണ് ഇപ്പോള്‍ ആയുധങ്ങള്‍ നല്‍കുന്നതെന്ന് യു.എസ് വ്യക്തമാക്കി. യുക്രെയ്ന് വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ലഭ്യമാക്കുമെന്ന് ജര്‍മനിയും പ്രഖ്യാപിച്ചിട്ടുണ്ട്.