Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

പോപ്പുലര്‍ ഫ്രണ്ടിന്‍റെ 23 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു .

പോപുലര്‍ ഫ്രണ്ടിന്‍റെ 23 ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മരവിപ്പിച്ചു. സന്നദ്ധ സംഘടനയായ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്റെ 10 അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

ആകെ 68,62,081 രൂപയാണ് അക്കൗണ്ടുകളിലുണ്ടായിരുന്നതെന്ന് ഇ.ഡി അറിയിച്ചു. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്‍റെവ്യവസ്ഥകള്‍ പ്രകാരമാണ് നടപടി.

പൊലീസും എന്‍.ഐ.എയും രജിസ്റ്റര്‍ ചെയ്ത കേസുകളുടെ അടിസ്ഥാനത്തില്‍ 2018ലാണ് ഇ.ഡി കേസെടുത്തത്. 2020ല്‍ ഒമ്ബത് സംസ്ഥാനങ്ങളിലായി പോപുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു.