Agriculture

Entertainment

February 3, 2023

BHARATH NEWS

Latest News and Stories

സോണിയ ഗാന്ധിയ്‌ക്കും രാഹുല്‍ ഗാന്ധിയ്‌ക്കും ഇഡി നോട്ടീസ്.

ദില്ലി: കോണ്‍ഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയ്‌ക്കും രാഹുല്‍ ഗാന്ധിയ്‌ക്കും ഇഡി നോട്ടീസ്. നാഷണല്‍ ഹെറാള്‍ഡ് കേസിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടീസില്‍ ആവശ്യപ്പെട്ടു

ജവാഹര്‍ലാല്‍ നെഹ്രു 1937ല്‍ സ്ഥാപിച്ച നാഷ്ണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡിനെ (എ.ജെ.എല്‍.) പുതുതായുണ്ടാക്കിയ യങ് ഇന്ത്യ കമ്ബനി ഏറ്റെടുത്തതില്‍ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് കേസ്.

സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും അവരുടെ വിധേയരും ചേര്‍ന്ന് ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എല്‍. കമ്ബനിയെ യങ് ഇന്ത്യന്‍ എന്നൊരു ഉപായ കമ്ബനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സുബ്രഹ്മണ്യ സ്വാമി ആരോപിച്ചത്. 1,600 കോടി രൂപ മതിക്കുന്ന ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്‌ക്കാണ് ഇവര്‍ സ്വന്തമാക്കിയെതെന്നും സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നു. 2012 നവംബറിലാണ് ഇദ്ദേഹം പരാതിയുമായി രംഗത്ത് എത്തിയിരുന്നത്.