Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ഇന്ത്യന്‍ നയതന്ത്രസംഘം കാബൂളിൽ ;സുരക്ഷ ഉൾപ്പെടെ ചർച്ച .

ന്യൂഡല്‍ഹി: അഫ്ഗാനില്‍ താലിബാന്‍ അധികാരം പിടിച്ച ശേഷം ആദ്യ ഇന്ത്യന്‍ നയതന്ത്രസംഘം കാബൂളിലെത്തി. മുതിര്‍ന്ന നയതന്ത്രജ്ഞന്‍ ജെ.പി.

സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം താലിബാന്‍ നേതൃത്വവുമായി ചര്‍ച്ച നടത്തും.

അഫ്ഗാനുള്ള ഇന്ത്യയുടെ സഹായവിതരണത്തിന് മേല്‍നോട്ടം വഹിക്കുകയും ചെയ്യും. വിദേശമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യന്‍ സഹായം ലഭ്യമാക്കുന്ന അഫ്ഗാനിലെ വിവിധ ഇടങ്ങള്‍ സന്ദര്‍ശിക്കാനും സംഘം ശ്രമിക്കും.

താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തോട് പ്രതികരിക്കവെ, അംഗീകാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അന്താരാഷ്ട്ര സമൂഹവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ തുടരുമെന്നായിരുന്നു മറുപടി.

യു.എസ് സേനയുടെ പിന്മാറ്റത്തിനു പിന്നാലെ താലിബാന്‍ അഫ്ഗാന്‍റെ അധികാരം പിടിച്ചെടുത്തതോടെ ഇന്ത്യന്‍ നയതന്ത്ര സംഘം രാജ്യത്തേക്ക് മടങ്ങിയിരുന്നു.ഉഭയകക്ഷി ബന്ധം, വ്യാപാരം, സഹായം എന്നീ വിഷയങ്ങളിലാണ് യോഗം ഊന്നൽ നൽകിയതെന്ന് മുത്താഖിയുടെ വക്താവ് അബ്ദുൽ ഖഹർ ബൽഖി ട്വീറ്റിൽ പറഞ്ഞു