Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

എല്ലാവര്ക്കും നന്ദി ;ഉമ തോമസ്.

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ വിജയഫലം പുറത്തുവന്നതിന് പിന്നാലെ പിന്തുണച്ച എല്ലാവരോടും നന്ദി പറഞ്ഞ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്.

ഇത് ചരിത്രവിജയമാണെന്നും പി ടി തോമസിന് സമര്‍പ്പിക്കുന്നുവെന്നും ഉമ തോമസ് പറഞ്ഞു.

‘തൃക്കാക്കരയ്ക്ക് നന്ദി. തൃക്കാക്കര തന്നെയേറ്റു. ഇത് ഉമ തോമസും ജോ ജോസഫും തമ്മിലുള്ള മത്സരമായിരുന്നില്ല. തൃക്കാക്കരക്കാര്‍ എന്തുവേണമെന്ന് കൃത്യമായിത്തന്നെ തിരഞ്ഞെടുത്തു. നേതാക്കന്‍മാരോടും തലമുതിര്‍ന്ന എല്ലാവരോടും നന്ദി. അഞ്ചുരൂപയുടെ പ്രവര്‍ത്തകര്‍ പോലും എന്നെക്കാളധികം പ്രവര്‍ത്തിച്ചു.

കാസര്‍കോഡ് മുതല്‍ തിരുവനന്തപുരംവരെയുള്ള എല്ലാവര്‍ക്കും നന്ദി. മഹിളാ കോണ്‍ഗ്രസിനും യൂത്ത് കോണ്‍ഗ്രസിനും പോഷക സംഘടനയിലെ എല്ലാവര്‍ക്കും നന്ദി. എ കെ ആന്റണി, ഉമ്മന്‍ ചാണ്ടി, വയലാര്‍ രവി, വി ഡി സതീശന്‍, കെ സുധാകരന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ തുടങ്ങി എല്ലാ നേതാക്കള്‍ക്കും നന്ദി. ഇത് യുഡിഎഫിന്റെ ഉജ്ജ്വല വിജയമാണ്. ഭരണകൂടത്തിനെതിരെയുള്ള തിരുത്തിക്കുറിക്കലാണ്. ജനപക്ഷപരമായ വികസനമാണ് വേണ്ടതെന്ന് തെളിയിക്കപ്പെട്ടു.

മന്ത്രിമാരും മുഖ്യമന്ത്രിയും നടത്തിയ പ്രചാരണത്തിന് മറുപടി നല്‍കുന്ന വിജയമാണിത്. തൃക്കാക്കരക്കാര്‍ക്ക് വേണ്ടി നൂറ് ശതമാനവും നല്‍കി പ്രവര്‍ത്തിക്കും. പിണറായി വിജയന്‍ ഇതൊരു സൗഭാഗ്യമാണെന്ന് തൃക്കാക്കരക്കാരോട് പറഞ്ഞതിന് അന്നേ മറുപടി നല്‍കിയിരുന്നു. 99ല്‍ നിര്‍ത്താന്‍ ഞാന്‍ എല്ലാ ശ്രമവും നടത്തുമെന്ന്. ഞാനത് പാലിച്ചു. വിജയം മുഖ്യമന്ത്രിക്കും ഭരണകൂടത്തിനുള്ള മറുപടിയാണ്’- ഉമാ തോമസ് പറഞ്ഞു.