Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ജമ്മുകാശ്മീരിൽ തീവ്രവാദികളെ അടിച്ചൊതുക്കാൻ കേന്ദ്രനിർദേശം.

ന്യൂഡല്‍ഹി: സാധാരണക്കാര്‍ക്ക് നേരെ ഭീകരാക്രമണം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജമ്മു കാശ്‌മീരില്‍ സുരക്ഷാ വിന്യാസം കൂട്ടാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നി‌ര്‍ദ്ദേശിച്ചു.

ജമ്മു കാശ്‌മീരിലെ നിലവിലെ സാഹചര്യം വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് അമിത് ഷായുടെ നിര്‍ദ്ദേശം. ഭീകരരുടെ കേന്ദ്രങ്ങള്‍ കണ്ടെത്തണം. ഒരു തീവ്രവാദിയെ പോലും വെറുതെ വിടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍,​ ജമ്മു കാശ്‌മീര്‍ ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ,​ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

ഇന്നലെ കുല്‍ഗാമിലെ ഒരു ബാങ്കില്‍ അതിക്രമിച്ചു കയറിയ ഭീകരന്‍ രാജസ്ഥാന്‍ സ്വദേശിയായ മാനേജരെ വെടിവച്ചു കൊലപ്പെടുത്തിയിരുന്നു.സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്പോണ്‍സര്‍ ചെയ്യുന്നഇലാഖാഹി ദേഹാതി ഗ്രാമീണ ബാങ്കിന്റെ അരേ മോഹന്‍പോറ ശാഖയിലാണ് ഭീകരാക്രമണം നടന്നത്. ഡ്യൂട്ടിയിലായിരുന്ന മാനേജര്‍ വിജയകുമാറിനെ ( 29 ) ഭീകരന്‍ തൊട്ടടുത്തു നിന്ന് വെടിവച്ച ശേഷം കടന്നുകളഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണമടഞ്ഞു.

ഇന്നലെ മാത്രം രണ്ട് ഇതര സംസ്ഥാനക്കാരാണ് കാശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് മരിച്ചത്. ഇതില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ബീഹാര്‍ സ്വദേശിയാണ്. ഇതോടെ എട്ട് ദിവസത്തിനിടെ കാശ്മീരില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം നാല് ആയി.

ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ ഷോപ്പിയാനില്‍ സൈനിക വാഹനത്തിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്ന് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.