Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ഇന്ത്യൻ കറൻസിയിൽ ഗാന്ധിയുടെ ചിത്രത്തിനു പുറമേ കൂടുതൽ പ്രമുഖരെ ഉൽപ്പെടുത്താൻ നീക്കം .

ന്യൂഡല്‍ഹി: രാജ്യത്തെ കറന്‍സി നോട്ടുകളില്‍ മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പുറമേ രബീന്ദ്രനാഥ് ടഗോര്‍, എ.പി.ജെ.അബ്ദുല്‍ കലാം എന്നിവരെ കൂടി ഉള്‍പ്പെടുത്താന്‍ നീക്കം. റിസര്‍വ് ബാങ്ക് ഇതു സംബന്ധിച്ച്‌ ആലോചനകള്‍ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു . ഗാന്ധിജിയെ കൂടാതെ മറ്റ് പ്രമുഖരെയും നോട്ടുകളില്‍ ഉള്‍പ്പെടുത്താന്‍ ആലോചിക്കുന്നത് ഇതാദ്യമാണ്.

ആര്‍ബിഐയും ധനമന്ത്രാലയത്തിന് കീഴിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആന്‍ഡ് മിന്റിങ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും ഗാന്ധിജി, ടഗോര്‍, കലാം എന്നിവരുടെ വാട്ടര്‍മാര്‍ക്കുകളുടെ രണ്ടു വ്യത്യസ്ത സെറ്റ് സാംപിളുകള്‍ തയാറാക്കി. സാംപിളുകള്‍ വിദഗ്ധ പരിശോധനയ്ക്കായി ഐഐടി ഡല്‍ഹി എമറിറ്റസ് പ്രഫസര്‍ ദിലീപ് ടി.ഷഹാനിക്ക് അയച്ചിട്ടുണ്ട്. തിരഞ്ഞെടുക്കുന്ന സാംപിള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് നല്‍കുമെന്നും അന്തിമതീരുമാനം ഉന്നത തലത്തില്‍ എടുക്കുമെന്നുമാണു സൂചന.

യുഎസ് ഡോളർ, ജാപ്പനീസ് യെൻ തുടങ്ങിയ ചില വിദേശ കറൻസികൾ അവരുടെ രാജ്യത്തിന്റെ കറൻസികളിൽ ഒന്നിലധികം പ്രമുഖ വ്യക്തികളുടെ ചിത്രങ്ങൾ ഉപയോഗിക്കുന്നുണ്ട് . ഉദാഹരണത്തിന്, യുഎസിൽ ജോർജ്ജ് വാഷിംഗ്ടൺ, ബെഞ്ചമിൻ ഫ്രാങ്ക്ലിൻ, തോമസ് ജെഫേഴ്സൺ, എബ്രഹാം ലിങ്കൺ എന്നിവ.