Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ക്ഷീര കര്‍ഷര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിന് വായ്പ അനുവദിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

ആലപ്പുഴ: സംസ്ഥാനത്തെ ക്ഷീരകര്‍ഷകര്‍ക്ക് പ്രവര്‍ത്തന മൂലധനത്തിനായി വായ്പ ലഭ്യമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. കണ്ടല്ലൂര്‍ പുതിയവിള ക്ഷീരോത്പ്പാദന സഹകരണസംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഉത്പാദനച്ചിലവിലെ വര്‍ദ്ധന കണക്കിലെടുത്ത് സംസ്ഥാനത്തെ 10,000 ഓളം കര്‍ഷകര്‍ഷകര്‍ക്ക് ഒരു പശുവിന് 20,000 രൂപ എന്ന നിരക്കില്‍ പരമാവധി 1,60,000 രൂപ വരെ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വഴി വായ്പ ലഭ്യമാക്കും. സ്ത്രീ കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെ  തീറ്റപ്പുല്‍ കൃഷി വ്യാപിപ്പിക്കാന്‍  ലക്ഷ്യമിടുന്നുണ്ട്. എല്ലാ ജില്ലകളിലും ടെലി വെറ്റിനറി സേവനം ഉടന്‍ തന്നെ നിലവില്‍ വരും. അടുത്ത രണ്ടു വര്‍ഷം കൊണ്ട് സംസ്ഥാനത്തെ എല്ലാ പശുക്കള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി ‍പറഞ്ഞു.