Agriculture

Entertainment

August 8, 2022

BHARATH NEWS

Latest News and Stories

ഗായകന്‍ സിദ്ധു മൂസെ വാലയുടെ കൊലപാതകം; പ്രതിയെ അറസ്റ്റ് ചെയ്തു .

പഞ്ചാബ് ഗായകന്‍ സിദ്ധു മൂസെ വാല കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി ദില്ലി പൊലീസ്.

സിദ്ധു മൂസെ വാലയ്ക്ക് നേരെ വെടിയുതിര്‍ത്ത പ്രതിയെയാണ് അറസ്റ്റ് ചെയ്തത്.

കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉത്തരാഖണ്ഡില്‍ നിന്നും മന്‍പ്രീതിനെയാണ് കേസില്‍ ആദ്യം അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ കനേഡിയന്‍ ഗ്യാങ്സ്റ്റര്‍ ഗോള്‍ഡി ബ്രാര്‍ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. മൂസെ വാലക്കൊപ്പം വാഹനത്തില്‍ സഞ്ചരിച്ചിരുന്ന ബന്ധുവിനും സുഹൃത്തിനും വെടിവെപ്പില്‍ പരിക്കേറ്റിരുന്നു.