Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

5 ദിവസം കൊണ്ട് 75 കിമി പാത; ഗിന്നസ് നേട്ടവുമായി ഇന്ത്യ..തകര്‍ത്തത് ഖത്തറിന്റെ റെക്കോഡ്

ന്യൂഡൽഹി . NH53-ൽ 105 മണിക്കൂറും 33 മിനിറ്റും കൊണ്ട് 75 കിലോമീറ്റർ ബിറ്റുമിനസ് കോൺക്രീറ്റ് നിർമ്മിച്ച് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) പുതിയ ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിച്ചതായി ജൂൺ 8 ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വെളിപ്പെടുത്തി.

ട്വിറ്ററിൽ അപ്‌ലോഡ് ചെയ്ത വീഡിയോ സന്ദേശത്തിൽ ഗഡ്കരി പറഞ്ഞു, “ഇന്ത്യയുടെ 75 വർഷത്തെ സ്വാതന്ത്ര്യത്തെ അനുസ്മരിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഭിമുഖ്യത്തിൽ, NHAI ഗിന്നസ് വേൾഡ് റെക്കോർഡ് സാക്ഷ്യപ്പെടുത്തിയ ഒരു ലോക റെക്കോർഡ് സൃഷ്ടിച്ചു.”ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് സ്വന്തമാക്കി നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ .ആന്ധ്രാപ്രദേശിലെ അമരാവതി മുതല്‍ മഹാരാഷ്ട്രയിലെ അകോല വരെയുള്ള 75 കിലോമീറ്റര്‍ പാത അഞ്ച് ദിവസം കൊണ്ട് നിര്‍മ്മിച്ചാണ് റെക്കോഡ് സ്വന്തമാക്കിയത്.

105 മണിക്കൂറും 33 മിനിറ്റുമെടുത്താണ് എന്‍എച്ച്‌എഐ റോഡ് പണി പൂര്‍ത്തിയാക്കിയത്. ഖത്തറിന്റെ പേരിലുള്ള റെക്കോഡാണ് പുതിയ നേട്ടത്തിലൂടെ ഇന്ത്യ പഴങ്കഥയാക്കിയത്.

ജൂണ്‍ 3 നായിരുന്നു പാതയുടെ പ്രവൃത്തിക്കള്‍ ആരംഭിച്ചത്. 7 ന് വൈകീട്ട് അഞ്ചോടെയാണ് പണി പൂര്‍ത്തിയായത്. എന്‍എച്ച്‌എഐയിലെ 800 ജീവനക്കാരും ഒരു സ്വകാര്യ കമ്ബനിയിലെ 720 തൊഴിലാളികളും ഒപ്പം സ്വതന്ത്ര കണ്‍സള്‍ട്ടന്റുമാരുള്‍പ്പെടെ സംഘവും അടങ്ങുന്ന ടീമാണ് പ്രൃത്തികള്‍ പൂര്‍ത്തിയാക്കിയത്. രാജ്പഥ് ഇന്‍ഫ്രാകോണ്‍ എന്ന കമ്ബനിക്കായിരുന്നു റോഡ് നിര്‍മാണ കരാര്‍. ഗിന്നസ് ബുക്ക് ഓഫ് റെക്കോഡ്സില്‍ നിന്നുള്ള 22 വിദഗ്ദരും റോഡ് പണി നിരീക്ഷിക്കാന്‍ എത്തിയിരുന്നു.

25.275 കിമി നീളമുള്ള റോഡായിരുന്നു ഖത്തറിന്റെ പേരിലുള്ള റെക്കോഡ്. ഖത്തര്‍ സര്‍ക്കാര്‍ ഏജന്‍സിയായ അഷ്ഘന്‍ ആണ് 10 ദിവസം കൊണ്ടായിരുന്നു പാതയുടെ പണി തീര്‍ത്തത്.അതേസമയം അഭിമാനകരമായ നേട്ടത്തില്‍ എന്‍എച്ച്‌എഐയെ അഭിനന്ദിച്ച്‌ ഗതാഗത മന്ത്രി നിതിന്‍ ഗഡ്ഗരി രംഗത്തെത്തി. മുഴുവന്‍ രാജ്യത്തിനും അഭിമാന നിമിഷം എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്. അമരാവതി മുതല്‍ മഹാരാഷ്ട്രയിലെ അകോല വരെയുള്ള പാത എന്‍എച്ച്‌ 53-ന്റെ ഭാഗമാണ്.കൊല്‍ക്കത്ത, റായ്പൂര്‍, നാഗ്പൂര്‍, സൂറത്ത് തുടങ്ങിയ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാനപ്പെട്ട കിഴക്ക്-കിഴക്കന്‍ ഇടനാഴിയാണിതെന്നും മന്ത്രി പറഞ്ഞു. എന്‍എച്ച്‌എഐയിലെയും രാജ്പഥ് ഇന്‍ഫ്രാകോണ്‍ പ്രൈവറ്റ് ലിമിറ്റഡിലെയും എല്ലാ എന്‍ജിനീയര്‍മാര്‍, കോണ്‍ട്രാക്ടര്‍മാര്‍, കണ്‍സള്‍ട്ടന്റുമാര്‍, തൊഴിലാളികള്‍ എന്നിവരെ മന്ത്രി അഭിനന്ദിച്ചു.