Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

ഇന്ത്യ ബംഗ്ലാദേശ് ബസ് സര്‍വീസ് പുനരാരംഭിച്ചു.

ഇന്ത്യബംഗ്ലാദേശ് അതിര്‍ത്തി കടന്നുള്ള ബസ് സര്‍വീസ് പുനരാരംഭിച്ചു. ബംഗ്ലാദേശിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരാണ് ക്രോസ്‌ബോര്‍ഡര്‍ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തത്.

കൊവിഡിനെ തുടര്‍ന്ന് രണ്ട് വര്‍ഷമായി ധാക്ക കൊല്‍ക്കത്തധാക്ക സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തിയിരുന്നു.
ധാക്കസില്‍ഹത്ഷില്ലോങ്ഗുവാഹത്തിധാക്ക റൂട്ട് ഒഴികെ മറ്റ് 4 റൂട്ടുകളിലും സര്‍വീസ് പുനരാരംഭിച്ചു. രാവിലെ 7ന് ബംഗ്ലാദേശില്‍ നിന്നുള്ള ആദ്യ ട്രിപ്പ് ധാക്കയിലെ മോത്തിജീലില്‍ നിന്ന് യാത്ര തിരിച്ചു. ധാക്ക മുതല്‍ കൊല്‍ക്കത്ത വരെ ഏകദേശം 500 കിലോമീറ്റര്‍ ദൂരമുണ്ട്. 20 മണിക്കൂറിലധികം യാത്ര ചെയ്യേണ്ടി വരും. ഇന്ത്യയില്‍ നിന്നുള്ള ബസ് ധാക്ക വഴി അഗര്‍ത്തലയിലേക്കാണ് പോകുന്നത്.

ധാക്കയിലേക്ക് പോകുന്ന ബസുകള്‍ കൃഷ്ണനഗറിലെ ത്രിപുര റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ കൗണ്ടറില്‍ ലഭ്യമാണ്. ടിക്കറ്റ് എടുക്കാന്‍ പാസ്‌പോര്‍ട്ട്, ട്രാന്‍സിറ്റ് വിസ തുടങ്ങിയ രേഖകള്‍ കരുതണം. കൊല്‍ക്കത്തയില്‍ നിന്ന് ധാക്കയിലേക്കുള്ള യാത്രാ നിരക്ക് ഒരു യാത്രക്കാരന് 2,300 രൂപയും, ത്രിപുരയില്‍ നിന്ന് ധാക്കയിലേക്ക് 1000 രൂപയുമാണ്. മെയ് 29ന് കൊല്‍ക്കത്തയ്ക്കും ധാക്കയ്ക്കും ഇടയിലുള്ള ട്രെയിന്‍ സര്‍വീസ് പുനരാരംഭിച്ചിരുന്നു.