Agriculture

Entertainment

March 29, 2023

BHARATH NEWS

Latest News and Stories

സ്വപ്നയും ഷാജും ചേർന്ന് കുടുക്കാൻ ശ്രമിക്കുന്നു: നികേഷ് കുമാർ

കൊച്ചി: ആരുടെയും നാവും ശബ്ദവും ആകേണ്ട കാര്യം തനിക്കില്ലെന്ന് റിപ്പോർട്ടർ ടിവി എം ഡി നികേഷ് കുമാർ.താൻ മുഖ്യമന്ത്രിയുടെ നാവല്ല. പലതരത്തിലുള്ള സമ്മർദ്ദം സ്വപ്ന നേരിടുന്നതായി ഷാജ് പറഞ്ഞു. സ്വപ്നയുമായുള്ള അഭിമുഖത്തിനായി ഷാജ് വിളിച്ചിരുന്നു. സ്വപ്നയും ഷാജും ചേർന്ന് കുടുക്കാൻ ശ്രമിക്കുന്നു. ബോധപൂർവ്വമായ ഗൂഢാലോചന നടന്നു. തന്നെ തന്ത്രപൂർവ്വം പാലക്കാട് എത്തിക്കാൻ ശ്രമിച്ചു. അഭിമുഖത്തിൻ്റെ പേര് പറഞ്ഞത് മനപ്പൂർവ്വം കുടൂക്കാനാണ്. താൻ മധ്യസ്ഥൻ ആണെന്ന് തെളിയിക്കാൻ തെളിവുണ്ടെങ്കിൽ ഹാജരാക്കുവെന്നും നികേഷ് കുമാർ വെല്ലുവിളിച്ചു.

ഷാജ് കിരൺ തള്ളിൻ്റെ ആൾ ആണെന്ന് കേട്ടിട്ടുണ്ട്. ഷാജിനും സ്വപ്നയ്ക്കും പിന്നിൽ മറ്റാരൊക്കെയോ ഉണ്ടോ എന്ന് സംശയിക്കുന്നു. അത് ആരൊക്കെ എന്ന് കണ്ടെത്തും. തന്നെ വിവാദത്തിൽ ആക്കി പരിഭ്രമിപ്പിക്കാൻ ശ്രമിക്കേണ്ട, നടക്കില്ലെന്നും നികേഷ് പറഞ്ഞു.

അതേസമയം നികേഷിന് ഒരു പങ്കുമില്ലെന്ന് ഷാജ് പ്രതികരിച്ചു. നികേഷിന് അഭിമുഖം നൽകാനാണ് താൻ സ്വപ്നയോട് പറഞ്ഞത്.